ഡൽഹി രോഹിണി കോടതിയിലെ സ്‌ഫോടനക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്.

ഡൽഹി രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്ത്രജ്ഞനായ ഭരത് ഭൂഷനാണ് ഹാൻഡ് വാഷ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്. രാവിലെ 10.30-ഓടെയായിരുന്നു സംഭവം. രണ്ട് ചെറിയ സ്‌ഫോടനങ്ങളാണ് കോടതിമുറിയിൽ ഉണ്ടായത്.
ഡിആർഡിഒ ശാസ്ത്രജ്ഞനായ ഭരത് ഭൂഷൺ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു അഭിഭാഷകനുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.
Next Story
Adjust Story Font
16

