Quantcast

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

ബിജെപി ഓപ്പറേഷൻ താമര ശ്രമം നടത്തുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2025 8:19 AM IST

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ
X

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. എക്സിറ്റ് പോളുകൾ അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ. പരാജയ ഭീതിയിലായതോടെ ബിജെപി ഓപ്പറേഷൻ താമര ശ്രമം നടത്തുന്നുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

70 അംഗ ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 36 എന്ന മാജിക് സംഖ്യ കടക്കുന്നവർക്ക് ഭരണം പിടിക്കാം. 2020ൽ 62 സീറ്റ് നേടിയാണ് ആം ആദ്മി പാർട്ടി ഭരണം പിടിച്ചത്. 2015ൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്ത് ബിജെപിയുടെ മൂന്ന് എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ എല്ലാം അനുകൂലമായതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പുകൾ. അതേസമയം എക്സിറ്റ്പോൾ ഫലങ്ങളെ ആം ആദ്മി പാർട്ടി പൂർണമായും തള്ളി. ഇതിന് പുറമെ ഡൽഹിയിൽ ഓപ്പറേഷൻ താമരക്കുള്ള ശ്രമം ബിജെപി ആരംഭിച്ചു എന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് ബിജെപി ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്‌രിവാളും ചോദിക്കുന്നത്.

TAGS :

Next Story