Quantcast

ചെങ്കോട്ട സ്ഫോടനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സ്‌ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2025-11-26 07:54:39.0

Published:

26 Nov 2025 11:31 AM IST

ചെങ്കോട്ട സ്ഫോടനക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
X

ഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ഫരീദാബാദ് സ്വദേശി സോയാബ് ആണ് അറസ്റ്റിലായത്. സ്‌ഫോടനത്തിന് മുൻപ് മുഖ്യ സൂത്രധാരൻ ഉമർ നബിക്ക് താമസ സൗകര്യം നൽകിയത് സോയാബ് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

ഇതോടെ ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. അതിനിടെ അറസ്റ്റിലായ ഡോക്ടർ മുസ്സമൽ, ഷഹീൻ അടക്കമുള്ള വരെ ലക്നൗ ഫരീദാബാദ് ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എത്തിച്ച് എൻഐഎ ചോദ്യം ചെയ്തു .

ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.

ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എന്നാണ് കണ്ടെത്തൽ.

TAGS :

Next Story