Quantcast

ചെങ്കോട്ട സ്‌ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

കശ്മീർ സ്വദേശി ഡാനിഷ് എന്ന ജാസിർ ബിലാൽ വാണിയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    17 Nov 2025 8:26 PM IST

ചെങ്കോട്ട സ്‌ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ
X

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശി ഡാനിഷ് എന്ന ജാസിർ ബിലാൽ വാണിയാണ് അറസ്റ്റിലായത്. ശ്രീനഗറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉമർ നബിയുടെ അടുത്ത അനുയായിയാണ് ജാസിർ എന്ന് എൻഐഎ പറഞ്ഞു. ഡാനിഷ് ഉമറിന് സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്നും എൻഐഎ പറയുന്നു.

ജാസിറിനെ ജമ്മു കശ്മീർ പൊലീസ് മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈ ഫ്രൂട്ട് വ്യാപാരിയായ ജാസിറിന്റെ പിതാവ് ഞായറാഴ്ച മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിനിടെ ചെങ്കോട്ട സ്‌ഫോടനത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. കുറ്റവാളികൾ ഏത് പാതാളത്തിൽ ഒളിച്ചാലും വേട്ടയാടും. കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഡൽഹി, ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് പൊലീസുമായി സഹകരിച്ചാണ് എൻഐഎ കേസ് അന്വേഷിക്കുന്നത്. കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

TAGS :

Next Story