കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം പിടിയില്‍; ഒരു വയസില്‍ താഴെ പ്രായമുള്ള 6 കുഞ്ഞുങ്ങളെ രക്ഷിച്ചു
ആശുപത്രികളില്‍ നിന്നും മാതാപിതാക്കള്‍ അറിയാതെ സംഘം കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

ന്യൂഡല്‍ഹി: കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ഡല്‍ഹിയില്‍ പിടിയില്‍. അന്തര്‍ സംസ്ഥാനങ്ങളിലുള്ള പത്തംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഒരു വയസില്‍ താഴെ പ്രായമുള്ള ആറു കുഞ്ഞുങ്ങളെ ഇവരില്‍ നിന്ന് നിന്ന് രക്ഷിച്ചു.
കുഞ്ഞുങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന അന്തര്‍ സംസ്ഥാന സംഘമാണ് പിടിയിലായത്. ദില്ലിയും സമീപ ജില്ലകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
പാവപ്പെട്ട കുടുംബങ്ങളെ ചൂഷണം ചെയ്തും പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ് സംഘം നവജാത ശിശുക്കളെ തട്ടിയെടുത്തിരുന്നത്. കൂടാതെ ആശുപത്രികളില്‍ നിന്നും മറ്റും മാതാപിതാക്കള്‍ അറിയാതെ കുട്ടികളെ തട്ടിയെടുക്കുകയും ചെയ്തു. വന്‍ തുക വാങ്ങി മക്കളില്ലാത്തവര്‍ക്ക് കുഞ്ഞുങ്ങളെ വില്‍ക്കുന്നതായിരുന്നു പ്രതികളുടെ രീതി.
ആറ് മാസം പ്രായമായ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസിന് രണ്ടാം ദിവസം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഈ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് നിഗമനം. ഈ റാക്കറ്റിനെ കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

