Quantcast

2018ലെ മാനനഷ്ടക്കേസിൽ സമൻസ് അവഗണിച്ചു; ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

'ബിജെപി ഐടി സെൽ പാർട്ട് 2' (BJP IT Cell Part II) എന്ന വീഡിയോയുമായി ബന്ധപ്പെട്ടതാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2026-11-23 10:40:59

Published:

23 Nov 2026 3:41 PM IST

Thumbnail of the video titled
X

'ബിജെപി ഐടി സെൽ പാർട്ട് 2' (BJP IT Cell Part II) എന്ന വീഡിയോയുടെ തംപ്നെയിൽ

ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ 2018ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി സാകേത് കോടതി. കേസിൽ ഹാജരാകാൻ നേരത്തെ സമൻസ് അയച്ചിട്ടും ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിട്ടും റാഠി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് അനം റഈസ് ഖാനാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജർമനിയിൽ താമസിക്കുന്ന റാഠിയെ കോടതിയിൽ ഹാജരാക്കാൻ കഴിയാത്തതും നടപടിക്ക് കാരണമായി. ഡിസംബർ മൂന്നിലേക്ക് കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.

2018ൽ ധ്രുവ് റാത്തി തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 'ബിജെപി ഐടി സെൽ പാർട്ട് 2' (BJP IT Cell Part II) എന്ന വീഡിയോയുമായി ബന്ധപ്പെട്ടതാണ് കേസ്. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന ഫേസ്ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ എന്ന വികാസ് സൻകൃത്യായനാണ് റാഠിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ബിജെപിയുടെ ഐടി സെൽ അംഗങ്ങൾ തന്റെ പ്രതിച്ഛായ മോശമാക്കുന്നതിനായി കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന് വിഡിയോയിൽ റാഠി പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതവും തന്റെ വ്യക്തിത്വത്തിന് കോട്ടം വരുത്തുന്നതും ആണെന്നാണ് പരാതിക്കാരന്റെ വാദം. വിഡിയോയിലെ പരാമർശങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തൻ്റെ സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെച്ചിരുന്നു. റാഠിക്കെും കെജ്‌രിവാളിനും എതിരെ വികാസ് സൻകൃത്യായൻ മാനനഷ്ട കേസ് നൽകിയിരുന്നു. എന്നാൽ, വിഡിയോ പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെജ്‌രിവാൾ പിന്നീട് കോടതിയിൽ സമ്മതിച്ചു. ഇതോടെ അദ്ദേഹത്തിനെതിരായ നടപടികൾ പ്രത്യേകമായി മുന്നോട്ടുപോയി. വിഡിയോയുടെ പോസ്റ്റ് ചെയ്ത റാഠിക്കെതിരായ കേസിൽ 2019 ജൂലൈയിലാണ് കോടതി ആദ്യമായി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

നേരത്തേ പുറപ്പെടുവിച്ച രണ്ട് ജാമ്യം ലഭിക്കാവുന്ന വാറണ്ടുകൾക്കും സമൻസുകൾക്കും ശേഷവും റാഠി കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ടിലേക്ക് കോടതി കടന്നത്. ഏറ്റവും ഒടുവിൽ കേസ് പരിഗണിച്ചപ്പോഴും റാത്തിയോ അദ്ദേഹത്തിനുവേണ്ടി ഹാജരാകേണ്ട അഭിഭാഷകനോ കോടതിയിൽ എത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കാനുളള കർശന നടപടി സ്വീകരിച്ചത്.

നിലവിൽ ജർമനിയിൽ കഴിയുന്ന റാഠി ഒക്ടോബറിൽ കൊക്രോച്ച് ജനത പാർട്ടിയുടെ (CJP) പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി അദ്ദേഹത്തെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

TAGS :

Next Story