ഡൽഹി സയിദ് ഇലാഹി മസ്ജിദിന് സമീപത്തെ സംഘർഷം; കൂടുതൽ അറസ്റ്റിലേക്ക് പൊലീസ്
നിലവിൽ അഞ്ചുപേർ അറസ്റ്റിലാണ്

ഡൽഹി: ഡൽഹി സയിദ് ഇലാഹി മസ്ജിദ് പരിസരം ഒഴിപ്പിക്കാൻ എത്തിയ പൊലീസിന് നേരെ കല്ലെറിഞ്ഞ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ് . പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും ആളുകളെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ശ്രമം. നിലവിൽ അഞ്ചുപേർ അറസ്റ്റിലാണ്. ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പൊളിച്ച് നീക്കിയ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുകയാണ്. പൂർണമായും നീക്കം ചെയ്ത ശേഷം ആയിരിക്കും റോഡ് തുറന്നു നൽകുക. സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം ഡൽഹി തുർക്ക്‍മാൻ ഗേറ്റിലെ സയിദ് ഇലാഹി മസ്ജിദിന്‍റെ കമ്മ്യൂണിറ്റി സെന്‍ററടക്കം ഇടിച്ചു നിരത്താൻ ഹരജി നൽകിയത് സംഘ്പരിവാർ അനുകൂല എൻജിഒ സേവ് ഇന്ത്യ ഫൗണ്ടേഷനാണ്. ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. നീക്കം തടയണമെന്ന് ആവശ്യപ്പെടാതെ വഖഫ് ബോർഡ് കണ്ണടച്ചതുംപൊളിക്കലിന് കാരണമായി.
ഡൽഹിയിലെതടക്കം വിവിധ ദർഗകളെയും മസ്ജിദുകളെയും ലക്ഷ്യംവെച്ച് നിരന്തരം ഹൈക്കോടതിയെ സമീപിക്കുന്ന സംഘടനയാണ് സേവ് ഇന്ത്യ ഫൗണ്ടേഷൻ. കഴിഞ്ഞ സെപ്തംബറിൽ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങ്ങിനെ ഹൈകോടതി രൂക്ഷമായി ശാസിച്ചിരുന്നു. എല്ലാ ആഴ്ചയും സമാന ആവശ്യങ്ങൾ ഉന്നയിച്ച് ഹരജി നൽകുന്നതിനെതിരെ ആയിരുന്നു കോടതിയുടെ വിമർശനം. ഇസ്ലാമിക ഘടനകൾ മാത്രം ലക്ഷ്യം വെക്കുന്നുവെന്നും കോടതി പറഞ്ഞു.
പ്രീത് സിങ്ങിനെതിരെയും സംഘടനക്കെതിരെയും വിദ്വേഷ പ്രസംഗത്തിൽ പോലീസ് നേരെത്തെ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗക്കേസിൽ സിംഗ് നിലവിൽ ജാമ്യത്തിലാണ്. കെട്ടിടങ്ങൽ അനധികൃതമായിട്ടായതിനാലാണ് കോടതിയെ സമീപിച്ചത് എന്നാണ് ഫൗണ്ടേഷന്‍റെ വാദം. അതേസമയം പൊളിക്കൽ തടയണമെന്ന് ഡൽഹി വഖഫ് ബോർഡ് ആവശ്യപ്പെടാതെ ഇരുന്നതിനെതിരെ പ്രതിഷേധം ശക്തമായി.
സർവേ നടത്താൻ ഉത്തരവിട്ടപ്പോൾ വഖഫ് ബോർഡ് കക്ഷിയല്ലായിരുന്നു. ബോർഡ് കേസിൽ കക്ഷിയാകുകയും വഖഫ് ഗസറ്റ് വിജ്ഞാപനത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്യണമായിരുന്നുവേണെന്ന് മുസ്‌ലിം സംഘടനകൾ പറഞ്ഞു. പുനഃപരിശോധനാ ഹരജി ഫയൽ ചെയ്യാതിരുന്നതുമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നാണ് വിലയിരുത്തൽ. വഖഫ് ഭൂമിയാണെന്ന് മുൻ വഖഫ് ബോർഡ് ചെയർമാൻ അമാനത്തുള്ള ഖാൻ പറഞ്ഞിരുന്നു.
Adjust Story Font
16

