Quantcast

'തെറ്റിദ്ധരിപ്പിക്കുന്നത്'; മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി തള്ളി

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയായിരുന്നു ഹരജി.

MediaOne Logo

Web Desk

  • Updated:

    2024-04-29 10:05:02.0

Published:

29 April 2024 9:57 AM GMT

Delhi High Court Dismisses Plea To Disqualify PM Narendra Modi From Contesting Elections
X

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് കോടതി തള്ളിയത്. അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹരജി നൽകിയത്.

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയായിരുന്നു ഹരജി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറു വർഷത്തേക്ക് വിലക്കണമെന്നായിരുന്നു ആവശ്യം. ഏതെങ്കിലും പരാതിയിൽ പ്രത്യേക നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു.

ഏപ്രിൽ ഒമ്പതിന് മോദി ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ആനന്ദ് എസ് ജോൺഡാല ഹരജി നൽകിയത്. ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ടഭ്യർഥിച്ച മോദി മുസ് ലിംകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെന്ന് പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തിയെന്നും ഹരജിയിൽ ആരോപിക്കുന്നു.

TAGS :

Next Story