Quantcast

സംഭാര പായ്ക്കറ്റില്‍ ചത്ത എലി; ഹരജി ഹൈക്കോടതി തള്ളി

ഹരജിയില്‍ പ്രഥമദൃഷ്ട്യാ എന്തെങ്കിലും ഉണ്ടെന്നു പറയാനാകില്ലെന്നും ഉപഭോക്തൃ ഫോറത്തിലാണ് ഈ ആവശ്യവുമായി സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-09 13:44:08.0

Published:

9 Sept 2021 7:15 PM IST

സംഭാര പായ്ക്കറ്റില്‍ ചത്ത എലി; ഹരജി ഹൈക്കോടതി തള്ളി
X

സംഭാരത്തില്‍ ചത്ത എലിയെ കിട്ടിയെന്ന് ആരോപിച്ച് ഉത്പാദന കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിന് ഉപഭോക്തൃ ഫോറത്തെയാണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസിസ്റ്റ് രേഖാ പള്ളിയുടെ നടപടി.

ടെട്രാ പായ്ക്കില്‍ വാങ്ങിയ സംഭാരത്തില്‍ ചത്ത എലിയോ ചിക്കന്റെ ഭാഗമോ കിട്ടിയെന്നാണ് പരാതിക്കാരി ഹരജിയില്‍ പറഞ്ഞത്. സംഭവത്തിന് ശേഷം കമ്പനിയെയും ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സസ്യാഹാരിയായ തന്റെ കക്ഷിക്ക് ശാരീരികമായും മാനസികമായും പ്രയാസം ഉണ്ടാക്കിയെന്ന് പരാതിക്കാരിയുടെ അഭിഭാഷക വാദിച്ചു. എന്നാല്‍ ഹരജിയില്‍ പ്രഥമദൃഷ്ട്യാ എന്തെങ്കിലും ഉണ്ടെന്നു പറയാനാകില്ലെന്നും ഉപഭോക്തൃ ഫോറത്തിലാണ് ഈ ആവശ്യവുമായി സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.

TAGS :

Next Story