Quantcast

ഡൽഹിയിൽ 12 വയസ്സുകാരനെ കൂട്ടബലാത്സംഗം ചെയ്തു; ഇഷ്ടികയും വടിയുംകൊണ്ട് മർദിച്ചു

ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    25 Sept 2022 8:34 PM IST

ഡൽഹിയിൽ 12 വയസ്സുകാരനെ കൂട്ടബലാത്സംഗം ചെയ്തു; ഇഷ്ടികയും വടിയുംകൊണ്ട് മർദിച്ചു
X

ന്യൂഡൽഹി: ഡൽഹി സീലംപൂരിൽ 12 വയസ്സുകാരനെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കുട്ടിയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെത്തിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്തു. ''ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല. 12 വയസ്സുള്ള ആൺകുട്ടിയെ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും വടികൊണ്ട് അടിച്ച് മൃതപ്രായനായി ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഞങ്ങളുടെ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു''-മാലിവാൾ ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ 22നാണ് കുട്ടി മാതാപിതാക്കളോട് പീഡനം നടന്ന വിവരം വെളിപ്പെടുത്തിയത്. അവർ ഉടൻ തന്നെ ഡൽഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story