Quantcast

അഴിമതി; അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് കലക്ടർമാരെയും സസ്‌പെൻഡ് ചെയ്തു

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടേതാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    23 Jun 2022 2:50 AM GMT

അഴിമതി; അരവിന്ദ് കെജരിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് കലക്ടർമാരെയും  സസ്‌പെൻഡ് ചെയ്തു
X

ഡൽഹി: ആംആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെയും (എസ്ഡിഎം) സസ്പെൻഡ് ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ഉത്തരവിട്ടു.

അഴിമതി ആരോപിച്ചാണ് സസ്‌പെൻഷൻ. ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേറ്റ പ്രകാശ് ചന്ദ്ര ഠാക്കൂർ, വസന്ത് വിഹാർ എസ്ഡിഎം ഹർഷിത് ജെയിൻ, വിവേക് വിഹാർ എസ്ഡിഎം ദേവേന്ദർ ശർമ്മ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അവർക്കെതിരെ അച്ചടക്ക നടപടികൾക്ക് ഉത്തരവിടുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കൽക്കാജി എക്സ്റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ (ഡിഡിഎ) രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും ലഫ്റ്റനന്റ് ഗവർണർ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു.

TAGS :

Next Story