Quantcast

ഫ്‌ളാറ്റിന്റെ രണ്ടാം നിലയിൽ നിന്ന് എ.സി തലയിലേക്ക് വീണു; പതിനെട്ടുകാരന് ദാരുണാന്ത്യം

എ.സി തലയിലേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 Aug 2024 10:49 AM IST

Delhi,AC Falls,AC falls on man,latest national news,ഡല്‍ഹി,എ.സി തലയിലേക്ക് വീണു
X

ന്യൂഡൽഹി: ഫ്‌ളാറ്റിന്റെ രണ്ടാംനിലയിൽ നിന്ന് എയർകണ്ടീഷൻ തലയിലേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം.മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹി ദേശ് ബന്ധു ഗുപ്ത റോഡിലെ ഡോരിവാല മേഖലയിൽ ശനിയാഴ്ച വൈകിട്ട് 6.40 ഓടെയാണ് സംഭവം. ജിതേഷ് ഛദ്ദ എന്ന യുവാവാണ് മരിച്ചത്. കെട്ടിടത്തിന്റെ താഴെ ബൈക്കിലിരുന്ന് കൂട്ടുകാരനായ പ്രാൻഷുവിനോട് സംസാരിക്കുകയായിരുന്നു ജിതേഷ്.

ഈ സമയത്താണ് എ.സി ജിതേഷിന്റെയും പ്രാൻഷുവിന്‍റെയും തലയിലേക്ക് വീണത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ജിതേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് പ്രാൻഷു ചികിത്സയിലാണ്. എ.സി തലയിലേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഡൽഹിയിലെ ഡോരിവാല സ്വദേശിയാണ് ജിതേഷ് ഛദ്ദ .പ്രാൻഷു പട്ടേൽ നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

TAGS :

Next Story