Quantcast

ഡൽഹി സർവകലാശാലയിൽ സംഘർഷം: മലയാളി വിദ്യാർഥികളടക്കം കസ്റ്റഡിയിൽ

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-03-24 09:45:58.0

Published:

24 March 2023 9:40 AM GMT

Delhi police arrests students who protested at DU
X

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികളെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. മലയാളി വിദ്യാർഥികളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ചയാണ് സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചത്. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം കടുത്തതോടെ പൊലീസെത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്യാമ്പസിനുള്ളിൽ കടന്നാണ് പൊലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.

ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിൽ രണ്ടു വിദ്യാർഥികളെയാണ് സർവകലാശാല ഡീബാർ ചെയ്തത്. ഇത് കൂടാതെ ഏഴ് വിദ്യാർഥികൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിരവധി വിദ്യാർഥികളുടെ രക്ഷിതാക്കളെ കോളജിൽ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഈ നടപടികൾക്കെതിരെയാണ് എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചത്.

പുറത്താക്കൽ നടപടി എത്രയും വേഗം പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്രതികാരനടപടിയാണ് കോളജിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സമാധാനപരമായാണ് ഡോക്യുമെന്ററി സംഘടിപ്പിച്ചതെങ്കിലും പൊലീസെത്തി വിദ്യാർഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നുവെന്നും സംഘടനകൾ കുറ്റപ്പെടുത്തി. മുമ്പൊന്നും സർവകലാശാലയിൽ ഉണ്ടാകാത്ത നടപടിയാണുണ്ടായിരിക്കുന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

TAGS :

Next Story