Quantcast

പ്രതിഷേധച്ചൂടില്‍ വീണ്ടും ഡല്‍ഹി; ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് മർദിച്ചു, പൊലീസ് നരനായാട്ട് -LIVE BLOG

പ്രതിഷേധക്കാരെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2026-10-11 09:26:13

Published:

11 Oct 2026 12:44 PM IST

/india/delhi-protest-updates-live-blog-340082
X

ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സിജെപിയുടെ ജന്തര്‍ മന്തര്‍ 2.0 സമരത്തിന്റെ തുടര്‍ച്ചയായി ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധം. ഇന്ന് സിജെപിയും ഇടത് വിദ്യാര്‍ഥി സംഘടനകളും നടത്തിയ പ്രതിഷേധത്തെ ഡല്‍ഹി പൊലീസ് ക്രൂരമായി നേരിട്ടു. പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് എംപി പറഞ്ഞു.

ഡല്‍ഹി കൊണാട്ട് പ്ലേസിലാണ് എസ്എഫ്‌ഐ, എഐഎസ്എഫ് നേതൃത്വത്തില്‍ ഉച്ചക്ക് 12 മണിയോടെ പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം. സജിയെ റോഡിലൂടെ വലിച്ചിഴച്ചു. ആദര്‍ശിന്റെ നെറ്റിയില്‍ പരിക്കേറ്റു. ജെയ്ക് സി. തോമസ് ഉള്‍പ്പെടെ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് രണ്ട് മണിയോടെ ഡല്‍ഹി ആര്‍കെ ആശ്രമില്‍ ഐസയുടെ നേതൃത്വത്തില്‍ മിന്നല്‍ പ്രതിഷേധം നടത്തി. ഇവിടെയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Live Updates

  • 11 Oct 2026 2:55 PM IST

    ഞങ്ങളുടെ ഫോണുകള്‍ 24 മണിക്കൂര്‍ പൊലീസ് കൈവശം വെച്ചു. അവ ഹാക്ക് ചെയ്യപ്പെടുകയോ ക്ലോണ്‍ ചെയ്യപ്പെടുകയോ കൃത്രിമ തെളിവുകള്‍ തിരുകിക്കയറ്റപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്ന് ഞങ്ങള്‍ ഭയക്കുന്നു -സൗരവ് ദാസ് ((സിജെപി സഹ കണ്‍വീനര്‍)

  • 11 Oct 2026 2:53 PM IST

    സിജെപി നേതാക്കള്‍ വാർത്താസമ്മേളനത്തില്‍

  • 11 Oct 2026 2:44 PM IST

    ഡല്‍ഹി ആർ.കെ ആശ്രമില്‌‍ ഐസയുടെ പ്രതിഷേധം തടയാൻ പൊലീസ് ശ്രമം. സംഘർഷാവസ്ഥ. 

  • 11 Oct 2026 2:43 PM IST

    മാധ്യമപ്രവർത്തകരെയും പൊലീസ് തടയുന്നു 

  • 11 Oct 2026 2:40 PM IST

    ഇത്രയും ഭയമുള്ള പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല. സമാധാനമായി പ്രതിഷേധിച്ച ആയിരക്കണക്കിന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ നിന്നും ഞങ്ങളെ തട്ടികൊണ്ട് പോകുകയായിരുന്നു. ഈ പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂ -അശുതോഷ് റങ്ക (സിജെപി സഹ കണ്‍വീനര്‍)

  • 11 Oct 2026 2:15 PM IST

    സിജെപി നേതാക്കൾ കസ്റ്റഡിയിൽ

    സിജെപി നേതാക്കളായ അങ്കിത് ഭരത്വാജ്, അനം, മുകേഷ്, ബാലകൃഷ്ണ, സുധിർ എന്നിവരെ കസ്റ്റഡിയിലെടുത്തു. സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ ബംഗ്ലാ ഗേറ്റിൽ നിന്നാണ് കസ്റ്റഡി. പിന്നോട്ടില്ലെന്നും ഏകാധിപത്യം അവസാനിക്കുന്നതിന്റെ തുടക്കമാണിതെന്നും സിജെപി

  • 11 Oct 2026 1:29 PM IST

    ക്രൂരമായി മര്‍ദിച്ചെന്ന് ജോണ്‍ ബ്രിട്ടാസ്

    ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളി -ജോണ്‍ ബ്രിട്ടാസ് എംപി.

    എംപിയാണെന്ന് അറിഞ്ഞിട്ടും മര്‍ദനം തുടര്‍ന്നു

  • 11 Oct 2026 1:24 PM IST

    കസ്റ്റഡിയിലെടുക്കുന്ന വിദ്യാർഥികളെ വിവസ്ത്രരാക്കി പൊലീസ് വാഹനത്തിലിട്ട് മർദിക്കുകയാണ് - എ.എ റഹീം എംപി

TAGS :

Next Story