ഡൽഹി റെയിൽവെ സ്റ്റേഷൻ ദുരന്തം: റെയിൽവെ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്
മരണസംഖ്യ മറച്ചു വെയ്ക്കാൻ റെയിൽവേ മന്ത്രി ശ്രമിക്കുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്

ന്യൂഡല്‍ഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചതിൽ റെയിൽവേ മന്ത്രി രാജിവെയ്ക്കണമെന്ന് കോൺഗ്രസ്.
മരണസംഖ്യ മറച്ചുവെയ്ക്കാൻ റെയിൽവേ മന്ത്രി ശ്രമിക്കുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് വ്യക്തമാക്കി.
അപകടത്തിന് മണിക്കൂറുകൾ മുൻപമാണ് റെയിൽവേയുടെ സുരക്ഷ വിലയിരുത്തൽ യോഗം നടന്നത്. ഇത്രയും ഉണ്ടായിട്ടും കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും സുപ്രിയ ശ്രീനേത് കുറ്റപ്പെടുത്തി. റെയിൽവേയുടെ പരാജയമാണ് അപകട കാരണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.
അതേസമയം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാനായി കൂട്ടത്തോടെ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായത്. പ്ലാറ്റ്ഫോം നമ്പർ അവസാന നിമിഷം മാറ്റിയത് അപകട കാരണമായതായി യാത്രക്കാർ പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആൾക്കൂട്ടം തിങ്ങിക്കൂടിയത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയിരുന്നത്.
Adjust Story Font
16

