Quantcast

ദലിത് എഴുത്തുകാരുടെ രചനകള്‍ സിലബസില്‍ നിന്നും വെട്ടി ഡല്‍ഹി സര്‍വകലാശാല

ചൊവ്വാഴ്ച നടന്ന സര്‍വകലാശാല മേല്‍നോട്ട സമിതി 15 അംഗ അക്കാദമിക് കൌണ്‍സിലിന്‍റെ എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് സിലബസില്‍ നിന്ന് രചനകള്‍ വെട്ടിമാറ്റിയത്

MediaOne Logo

Roshin

  • Published:

    27 Aug 2021 5:04 AM GMT

ദലിത് എഴുത്തുകാരുടെ രചനകള്‍ സിലബസില്‍ നിന്നും വെട്ടി ഡല്‍ഹി സര്‍വകലാശാല
X

എഴുത്തുകാരിയായ മഹാശ്വേത ദേവി, തമിഴ് ദലിത് എഴുത്തുകാരായ ബാമ, സുകിര്‍ത്തരണി എന്നിവരുടെ രചനകള്‍ ബിഎ ഇംഗ്ലീഷ് സിലബസില്‍ നിന്നും വെട്ടി ഡല്‍ഹി സര്‍വകലാശാല. പകരം സവര്‍ണ്ണ എഴുത്തുകാരി രമാബായിയുടെ രചനകള്‍ ഉള്‍പ്പെടുത്തി.

15 അംഗ അക്കാദമിക് കൌണ്‍സിലിന്‍റെ എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് ചൊവ്വാഴ്ച നടന്ന സര്‍വകലാശാല മേല്‍നോട്ട സമിതി സിലബസില്‍ നിന്ന് രചനകള്‍ വെട്ടിമാറ്റിയത്. സമിതി തീരുമാനത്തിനെതിരെ അധ്യാപകരും രംഗത്തുവന്നു. അന്തരിച്ച ബംഗാളി എഴുത്തുകാരി മഹാശ്വേത ദേവിയുടെ ചെറുകഥയായ ദ്രൌപദി പോലീസ് ക്രൂരതക്ക് ഇരയായ ഗോത്രവനിതയെക്കുറിച്ച് പറയുന്ന കഥയാണ്.

1999 മുതല്‍ സര്‍വകലാശാലയുടെ ഇംഗ്ലീഷ് പഠനത്തിന്‍റെ ഭാഗമായിരുന്നു ദ്രൌപദി. രാമായണ-ഒരു ഫെമിനിസ്റ്റ് വായന എന്ന രചനയും സിലബസില്‍ നിന്നും നീക്കി. രണ്ട് വര്‍ഷം മുമ്പ് ഗുജറാത്ത്, മുസഫര്‍നഗര്‍ കലാപങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ സിലബസില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ചര്‍ച്ചയും യോഗത്തിലുണ്ടായിരുന്നില്ല എന്നാണ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ മഹാരാജ് കെ പണ്ഡിറ്റിന്‍റെ പ്രതികരണം.

TAGS :

Next Story