Quantcast

ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    11 Nov 2021 1:53 AM GMT

ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്
X

ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത് . കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. 1171 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

ഡെങ്കി ബാധിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായ തോതില്‍ കുറയുന്നതായി കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമിന്‍റെ അളവ് സാധരണ ഉണ്ടാകാറുള്ള 40 ല്‍ നിന്ന് 300- 500 വരെ കൂടാറുണ്ട്. എന്നാല്‍ ഇത്തവണ തോത് വർധിക്കുകയും കരളിനെ മാരകമായി ബാധിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തലെന്ന് ഐ.എൽ.ബി.എസ് വൈസ് ചാൻസലർ ഡോ. സറിന്‍ പറഞ്ഞു.

അതേസമയം ഡൽഹിയിൽ വായുവിന്‍റെയും വെള്ളത്തിന്‍റെയും നിലവാരം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. വായുഗുണനിലവാര സൂചിക 450ലെത്തി. യമുന നദിയിൽ രൂപപ്പെട്ട വിഷപ്പതനീക്കം ചെയ്യുവാനുള്ള പ്രവർത്തനം തുടരുകയാണ്. ഛഠ് പൂജക്കായി മുള കൊണ്ട് താൽക്കാലിക വേലികൾ കെട്ടി പത തടഞ്ഞുനിർത്തുന്നുണ്ട്. വായു മലിനീകരണത്തിനൊപ്പം അമോണിയയുടെ തോത് വർധിച്ച് യമുന നദി കൂടി പതഞ്ഞ് പൊങ്ങിയതോടെ ദുരിതം ഇരട്ടിയായി. അതേസമയം, യമുനാ തീരത്ത് ഛഠ് പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി. സോണിയ വിഹാർ, വസീറാബാദ് പ്രദേശങ്ങളിൽ താമസിക്കുന്ന ഭക്തർക്ക് അനുവാദം നൽകണമെന്ന ആവശ്യമാണ് ജസ്റ്റിസ് രേഖ പള്ളി നിരസിച്ചത്.

TAGS :

Next Story