Quantcast

ദീപാവലി ആഘോഷത്തിൽ തലസ്ഥാനം ; ഡെല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം

വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഡെല്‍ഹിയില്‍ പടക്കങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-11-04 01:50:14.0

Published:

4 Nov 2021 1:24 AM GMT

ദീപാവലി ആഘോഷത്തിൽ തലസ്ഥാനം ; ഡെല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം
X

ഉത്തരേന്ത്യയിൽ ഇന്ന് ദീപാവലി. വായു മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി പടക്കങ്ങൾക്ക് ഇത്തവണ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ മറ്റ് ആഘോഷ പരിപാടികൾക്കും നിയന്ത്രണമുണ്ട്. പലവിധ ഐതീഹ്യങ്ങളിൽ നിറഞ്ഞതാണ് ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം. 14 വർഷത്തെ വനവാസത്തിനു ശേഷം യുദ്ധം വിജയ നേടിയ ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമായി കരുതി ദീപാവലി ആഘോഷിക്കുന്നു. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമെന്നും വിശ്വാസമുണ്ട്.

കോവിഡിൽ നിന്നുള്ള അതിജീവനം കൂടിയാണ് ഇത്തവണത്തെ ദീപാവലി. ഡൽഹിയിലെ തിരക്കു വീഥികളൊക്കെ നിശ്ചലമാണ്. പ്രതിരോധത്തിന്‍റെ നിയന്ത്രണം എല്ലായിടത്തുമുണ്ട്. പരസ്പരം മധുര പലഹാരങ്ങൾ കൈമാറുന്നതാണ് ദീപാവലിയുടെ മാറ്റൊരാഘോഷം. ലഡു , ചോക് ലേറ്റ്, ബർഫി, പേഡ, ജിലേബി തുടങ്ങിയവ സമ്മാന പൊതികളിൽ സ്നേഹം വിതറും.

TAGS :

Next Story