Quantcast

'നരേന്ദ്ര മോദി സർക്കാരും രാജ്യവും ധർമസ്ഥലക്കൊപ്പം': കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

ധർമസ്ഥലയിലെ സംഭവവികാസങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-02 06:50:45.0

Published:

2 Sept 2025 10:53 AM IST

നരേന്ദ്ര മോദി സർക്കാരും രാജ്യവും ധർമസ്ഥലക്കൊപ്പം: കേന്ദ്രമന്ത്രി  പ്രഹ്ലാദ് ജോഷി
X

മംഗളൂരു:ധർമസ്ഥലയെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണത്തിൽ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച ധർമ്മസ്ഥലയിൽ സംഘടിപ്പിച്ച 'ധർമസ്ഥല ചലോ' കൺവെൻഷൻ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്തു.മുഴുവൻ രാജ്യവും മോദി സർക്കാരും ധർമസ്ഥല ധർമാധികാരിക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് പാർട്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് ജോഷി ആരോപിച്ചു.

ഈ തന്ത്രത്തിന്‍റെ ഭാഗമായി ധർമസ്ഥലക്കെതിരെ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ട്. ഈ രാജ്യത്തെ ഭൂരിപക്ഷ സമുദായത്തിനെതിരെ കോൺഗ്രസ് എപ്പോഴും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ധർമസ്ഥലയിലെ സംഭവവികാസങ്ങളും ആ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ വിജയേന്ദ്ര അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷ നേതാവ് ആർ. അശോക, ചലവാടി നാരായണസ്വാമി, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, ബ്രിജേഷ് ചൗട്ട എംപി, മറ്റു എംപിമാർ, എംഎൽഎമാർ, നൂറുകണക്കിന് പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

TAGS :

Next Story