Quantcast

‘ഇനി അടികിട്ടാനുള്ളത് നിനക്ക്’; സിജെപി വക്താവ് സൗരവ് ദാസിനോട് അഭിജീത് ദീപ്കെ

തല്ലുകിട്ടിയാലും വീണ്ടും തിരിച്ചുവരുന്ന കൂട്ടത്തിലാണ് ഞങ്ങളെന്നും അഭിജീത് ദീപ്കെ

MediaOne Logo

Web Desk

  • Published:

    26 Aug 2026 9:45 PM IST

‘ഇനി അടികിട്ടാനുള്ളത് നിനക്ക്’; സിജെപി വക്താവ് സൗരവ് ദാസിനോട് അഭിജീത് ദീപ്കെ
X

ജയ്പൂർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ ആക്രമിക്കപ്പെടുന്നതിൽ രസകരമായ പ്രതികരണവുമായി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദീപ്കെ. അടുത്തതായി തല്ലുകിട്ടാൻ പോകുന്നത് പാർട്ടിയിലെ മറ്റൊരു സഹ കൺവീനറായ സൗരവ് ദാസിനായിരിക്കുമെന്നായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം.

"തല്ലുകിട്ടിയാലും വീണ്ടും തിരിച്ചുവരുന്ന കൂട്ടത്തിലാണ് ഞങ്ങൾ. എനിക്ക് തല്ലുകിട്ടി, അശുതോഷിനും തല്ലുകിട്ടി, ഇനിയിപ്പോൾ സൗരവ് മാത്രമാണ് ബാക്കിയുള്ളത്"- ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിജിത് ദിപ്കെ പറഞ്ഞു. തുടർന്ന് സൗരവിനു നേരെ തിരിഞ്ഞ് അടുത്തത് നിന്റെ ഊഴമാണ് എന്നും ദിപ്കെ തമാശയായി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂണിൽ ജയ്പൂരിൽ വെച്ച് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പാണ് അഭിജിത് ദിപ്കെ ആക്രമിക്കപ്പെട്ടത്. അനുയായികളുടെ തോളിലേറി വരികയായിരുന്ന അദ്ദേഹത്തിന്റെ സ്കാർഫ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ പിടിച്ചുവലിക്കുകയും മർദ്ദിക്കുകയുമായിരുന്നു. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഈ ആക്രമണമെന്ന് ദിപ്കെ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകർ ആണെന്നും അതിൽ പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയില്‍ സിജെപിയുടെ ‘സ്‌കൂൾ ഠീക് കരോ’ ക്യാംപെയിന്റെ ഭാഗമായി രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് എത്തിയപ്പോഴാണ് അശുതോഷ് റാങ്കയും സംഘവും ആക്രമിക്കപ്പെട്ടത്. ജയ് ശ്രീറാം വിളികളോടെ ഒരു സംഘം ഇവരെ തടയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ഊഴം പാർട്ടി വക്താവായ സൗരവ് ദാസിനാണെന്ന് അഭിജിത് ദീപ്കെ പറഞ്ഞത്. അതേസമയം സിജെപി ഉയർത്തുന്ന ആരോപണങ്ങൾ ബിജെപി പൂർണ്ണമായും തള്ളി രംഗത്ത് എത്തി. സിജെപിയുടെ പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് രാജസ്ഥാൻ ബി.ജെ.പി മന്ത്രി ജവാഹർ സിങ് ബെധാം ആരോപിച്ചത്.

TAGS :

Next Story