ബിജെപിക്ക് ലഭിച്ചത് 3112 കോടി,കോൺഗ്രസിന് 298.77 രൂപ ; ഇലക്ട്രൽ ബോണ്ടുകൾ റദ്ദാക്കിയിട്ടും ബിജെപിക്ക് ലഭിച്ച സംഭാവനയിൽ വൻ വർധന
ഇലക്ട്രൽ ട്രസ്റ്റുകൾ നൽകിയ സംഭാവനയിൽ 82 ശതമാനവും ബിജെപിക്കാണ്

ന്യൂഡല്‍ഹി:ഇലക്ട്രൽ ബോണ്ടുകൾ റദ്ദാക്കിയതിന് ശേഷവും ബിജെപിക്ക് ലഭിച്ച സംഭാവനയിൽ വൻ വർധന. 6073 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. ഇലക്ട്രൽ ട്രസ്റ്റുകൾ നൽകിയ സംഭാവനയിൽ 82 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. വ്യക്തികളും കമ്പനികളും ബിജെപിക്ക് നൽകിയ സംഭവാനയിലും വലിയ വർധനവുണ്ട്.
തെരഞ്ഞെടുപ്പ് ബോണ്ട് സുപ്രിംകോടതി റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകളാണ് പുറത്ത് വന്നത്. ഇലക്ട്രൽ ബോണ്ടുകൾ ഇല്ലാതായതോടെ രാഷ്ട്രീയപാർട്ടികൾ ഫണ്ടുകൾ സ്വീകരിക്കുന്നത് ട്രസ്റ്റുകൾ വഴിയാണ്. ഈ സാമ്പത്തിക വർഷം ട്രസ്റ്റുകൾ വഴി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 3811 കോടി രൂപയാണ്. അതില്‍ 82 % ലഭിച്ചത് ബിജെപിക്ക്. 3112.50 കോടി രൂപയാണ് രാഷ്ട്രീയ ട്രസ്റ്റുകള്‍ ബിജെപിക്ക് സംഭാവന നല്‍കിയത്. ട്രസ്റ്റുകൾക്ക് പുറമേ ലഭിച്ചത് 2262 കോടിയും. ട്രസ്റ്റുകൾ വഴി കോൺഗ്രസിന് ലഭിച്ചത് 298.77 കോടി രൂപയാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾക്കെല്ലാംകൂടി ലഭിച്ചത് 400 കോടി രൂപയുമാണ്. പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് മാത്രം ബിജെപിക്ക് നല്‍കിയത് 2180.71 കോടി രൂപയാണ്.
ഈ ട്രസ്റ്റിലേക്ക് സംഭാനവ നല്‍കിയത് ജിന്‍ജല്‍ സ്റ്റീല്‍, മേഘ എന്‍ജീനിയറിംഗ്സ് എന്ന് കമ്പനികളും. ഇവ കൂടാതെ സെറം ഇന്ത്യ, രുങ്ത സൺസ്, വേദാന്ത, ഐടിസി, ഹീറോ എന്റർപ്രൈസസ്, മാൻകൈൻഡ് ഫാർമ എന്നീ കമ്പനികളും ട്രസ്റ്റുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയിട്ടുണ്ട്.
Adjust Story Font
16

