Quantcast

തെറ്റിദ്ധരിപ്പിക്കേണ്ട; പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി

തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ ഉള്ള പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2023-11-21 13:44:01.0

Published:

21 Nov 2023 11:30 AM GMT

Contempt of Court Case; Supreme Court criticizes Patajnali again,baba ramdev,latest news,
X

ഡൽഹി: പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളും പാടില്ലെന്ന് കോടതി. ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നൽകി. ഐ.എം.എയുടെ ഹരജിയിലാണ് സുപ്രിംകോടതിയുടെ നിർദ്ദേശം.

നേരത്തെ ബീഹാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പതഞജലിക്കെതിരെ കേസുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യപ്രചരണമാണ് പതഞ്ജലി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമായിട്ടുള്ള ബാബ് രാം ദേവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം രാംദേവ് മേൽ കോടതിതയെ സമീപിച്ച് ഈ കേസിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ചൂണ്ടികാട്ടി സ്റ്റേ വാങ്ങിയിരുന്നു.

വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങളിൽ വലിയ പിടിപ്പുകേടുകളാണ് ആധുനിക ശാസ്ത്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ചൂണ്ടികാട്ടിയാണ് രാംദേവ് പ്രചരിപ്പിച്ചിരുന്നത്. ഇത് ആയുർവേദത്തിനെ കൂടുതൽ ഉയർത്തികാട്ടുന്നതിന് വേണ്ടി ആധുനിക വൈദ്യശാസ്ത്രത്തെ പിന്നോട്ടടുപ്പിക്കുന്ന പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. മാത്രമല്ല കോവിഡ് കാലത്തുണ്ടായ അലോപതി ഡോക്ടർമാരുടെ പ്രവർത്തനത്തിലും വലിയ വീഴ്ച വന്നുവെന്ന പ്രചരണമാണ് അഴിച്ചു വിട്ടിരുന്നത്. ഈ തരത്തിലുള്ള പ്രചരണം അംഗീകരിക്കാനാവില്ലെന്നും ഇതിന് കനത്ത പിഴ നൽകേണ്ടിവരുമെന്നുമാണ് കോടതി അറിയിച്ചത്.

TAGS :

Next Story