Quantcast

'ബിഹാറില്‍ പാകിസ്താന്‍ സൃഷ്ടിക്കരുത്': നിതീഷ് കുമാറിനോട് ബി.ജെ.പി

ഉറുദു തസ്തിക സൃഷ്ടിക്കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് എതിരെയാണ് ബി.ജെ.പിയുടെ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    4 Nov 2022 7:31 AM GMT

ബിഹാറില്‍ പാകിസ്താന്‍ സൃഷ്ടിക്കരുത്: നിതീഷ് കുമാറിനോട് ബി.ജെ.പി
X

പറ്റ്ന: ബിഹാറില്‍ പാകിസ്താന്‍ സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ബി.ജെ.പി. പകരം പാകിസ്താനിലേക്ക് പോകാം. ബിഹാറിലെ ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദിന്‍റേതാണ് പ്രതികരണം.

ബിഹാറില്‍ വിവിധ വകുപ്പുകളില്‍ ഉറുദു തസ്തിക സൃഷ്ടിക്കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് എതിരെയാണ് ബി.ജെ.പിയുടെ പ്രതിഷേധം- "എല്ലാ സ്കൂളിലും ഉറുദു അധ്യാപക തസ്തിക പുന:സ്ഥാപിക്കാനാണ് നിതീഷ് കുമാറിന്‍റെ നീക്കം. ബിഹാര്‍ നിയമസഭയില്‍ ഉറുദു അറിയുന്നവരെ നിയമിക്കേണ്ട ആവശ്യമെന്താണ്? ഇനി പൊലീസ് സ്റ്റേഷനുകളില്‍ ഉറുദു തര്‍ജമ ചെയ്യാന്‍ ആളുകളെ നിയമിക്കും" എന്നാണ് നിഖില്‍ ആനന്ദിന്‍റെ പ്രതികരണം. ബിഹാറിലെ മുസ്‍ലിം ഭൂരിപക്ഷ ജില്ലകളില്‍ ദലിത്, ഒബിസി വിഭാഗങ്ങള്‍ തകര്‍ച്ച നേരിടുകയാണെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പ്രചാരവേല മാത്രമാണ് നടക്കുന്നതെന്ന് നിതീഷ് കുമാര്‍ തിരിച്ചടിച്ചു. ബിഹാറിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ഇതുവരെ കേന്ദ്രം അംഗീകരിച്ചില്ല. ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി തന്‍റെ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

Summary- The state unit of the BJP, which has been sore since it lost power in the state, questioned the appointment of Urdu personnel as part of the Mahagathbandhan government's promise of providing jobs on a large scale

TAGS :

Next Story