Quantcast

'കോൺ​ഗ്രസിന് തോൽവിയിൽ ഡബിൾ ഹാട്രിക്, പരാജയത്തിന്റെ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്നു': പരിഹാസവുമായി മോദി

കോൺഗ്രസിന്റെ കണ്ണ് പ്രാദേശിക പാർട്ടികളിലാണ്. അവരോടൊപ്പം ചേരുന്ന എല്ലാവരും തകരുമെന്നും മോദി

MediaOne Logo

Web Desk

  • Published:

    8 Feb 2025 8:20 PM IST

കോൺ​ഗ്രസിന് തോൽവിയിൽ ഡബിൾ ഹാട്രിക്, പരാജയത്തിന്റെ സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്നു: പരിഹാസവുമായി മോദി
X

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പരാജയത്തിന്റെ സ്വർണമെഡൽ സ്വന്തമാക്കുകയാണെന്ന് മോദി പരിഹസിച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെപ്പില്‍ ബിജെപി വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തുടർച്ചയായി ആറ് ഡൽഹി തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായില്ല. സംസ്ഥാന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കോൺഗ്രസിന്റെ കണ്ണ് പ്രാദേശിക പാർട്ടികളിലാണ്. അവരോടൊപ്പം ചേരുന്ന എല്ലാവരും തകരുമെന്നും'- മോദി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾ ദുരന്ത സർക്കാറിനെ പുറത്താക്കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡബിൾ എൻജിൻ സർക്കാർ ഡൽഹിയിൽ അതിവേഗം വികസനം കൊണ്ടുവരും. അഹങ്കാരത്തിനും ആഡംബരത്തിനും എതിരായ വിധിയെഴുത്താണ് ഉണ്ടായത്. ഡൽഹിയിലെ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം ഇന്ന് നീക്കപ്പെട്ടു. ഡൽഹിയിലെ എല്ലാ വിഭാഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തെന്നും മോദി പറഞ്ഞു.

TAGS :

Next Story