Quantcast

മദ്യപിച്ചെത്തിയ ടിടിഇ ട്രയിനില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ചു; അറസ്റ്റില്‍

അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം യാത്ര ചെയ്യുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-14 08:18:08.0

Published:

14 March 2023 1:45 PM IST

train
X

പ്രതീകാത്മക ചിത്രം

ലഖ്നൗ: ട്രയിനില്‍ മദ്യപിച്ചെത്തിയ ട്രാവല്‍ ടിക്കറ്റ് എക്സാമിനര്‍(ടിടിഇ) ഉറങ്ങുകയായിരുന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ചു. ഞായറാഴ്ച അകാൽ തഖ്ത് എക്സ്പ്രസിലാണ് സംഭവം.

അമൃത്‌സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന അകാൽ തഖ്ത് എക്‌സ്പ്രസിന്‍റെ എ1 കോച്ചിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നതെന്ന് ജിആർപി ഉദ്യോഗസ്ഥർ പറഞ്ഞു. അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവ് രാജേഷ് കുമാറിനൊപ്പം യാത്ര ചെയ്യുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് തടിച്ചുകൂടിയ യാത്രക്കാർ മദ്യപിച്ചെത്തിയ ടിടിഇയെ പിടികൂടി.

ബിഹാർ സ്വദേശിയായ മുന്ന കുമാറാണ് പിടിയിലായത്. ട്രെയിൻ മോണ്ടയിൽ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ടിടിഇയെ ജിആർപിക്ക് കൈമാറി.ടിടിഇയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

TAGS :

Next Story