Quantcast

48 വർഷത്തെ അഭിഭാഷക ജീവിതം അവസാനിപ്പിച്ച് മുതിർന്ന നിയമജ്ഞൻ ദുഷ്യന്ത് ദവെ

അഭിഭാഷക ജീവിതം അവസാനിപ്പിക്കുന്നതിന് പ്രത്യേക കാരണമില്ലെന്നും യുവതലമുറക്ക് വേണ്ടി വഴിമാറുകയാണെന്നും ദവെ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-07-13 13:04:22.0

Published:

13 July 2025 5:05 PM IST

Dushyant Dave quits legal profession after 48 years
X

ന്യൂഡൽഹി: 48 വർഷം നീണ്ട അഭിഭാഷക ജീവിതം അവസാനിപ്പിച്ച് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് അഭിഭാഷക ജീവിതം അവസാനിപ്പിക്കുന്നതായി ദവെ അറിയിച്ചത്.

''48 വർഷത്തെ മഹത്തായ സേവനത്തിന് ശേഷം 70-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ ഞാൻ അഭിഭാഷകവൃത്തി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ബാറിലെയും ബെഞ്ചിലെയും എല്ലാ സുഹൃത്തുക്കൾക്കും വിട''- ദവെ സന്ദേശത്തിൽ പറഞ്ഞു.

അഭിഭാഷക ജീവിതം അവസാനിപ്പിക്കുന്നതിന് പ്രത്യേക കാരണമില്ലെന്നും യുവതലമുറക്ക് വേണ്ടി വഴിമാറുകയാണെന്നും ദവെ പറഞ്ഞു. എത്ര പ്രധാനപ്പെട്ട കേസുകൾ വന്നാലും നിയമജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയുള്ള കാലം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനും വായന, യാത്ര, ഗോൾഫ് തുടങ്ങി തന്റെ വ്യക്തിപരമായ ഇഷ്ടങ്ങൾക്കായി സമയം ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ദവെ പറഞ്ഞു. തന്റെ നിയമജീവിതത്തിൽ എല്ലാ പിന്തുണയും നൽകിയ ഭാര്യ അമിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ബറോഡയിലെ സങ്കേതയിൽ ഒരു താലൂക്ക് ദത്തെടുത്ത് അവിടെ കൃഷി, ഭവന നിർമാണം തുടങ്ങിയ സേവനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ദവെ പറഞ്ഞു. ഡൽഹിയിൽ തന്നെ താമസം തുടരും. ഡൽഹിയിലും ബറോഡയിലും മാറി മാറി താമസിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദവെ പറഞ്ഞു.

1977ൽ അഹമ്മദാബാദിലാണ് ദവെ തന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1990കളിലാണ് അദ്ദേഹം ഡൽഹിയിലെത്തുന്നത്. 1994ൽ സുപ്രിംകോടതി അദ്ദേഹത്തിന് മുതിർന്ന അഭിഭാഷക പദവി നൽകി. 2014, 2019, 2020 വർഷങ്ങളിൽ സുപ്രിംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

TAGS :

Next Story