പാർലമെന്റ് ബജറ്റ് സമ്മേളനം; സാമ്പത്തിക സർവെ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമനാണ് റിപ്പോർട്ട് അവതരിപ്പിക്കുക

ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമനാണ് റിപ്പോർട്ട് അവതരിപ്പിക്കുക. ഞായറാഴ്ചയാണ് ബജറ്റ് അവതരണം.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവെ റിപ്പോർട്ടാണ് ഇന്ന് അവതരിപ്പിക്കുക. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യം 7.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടിലുള്ളതായാണ് സൂചന. കഴിഞ്ഞ വർഷത്തെ രാജ്യത്തിന്റെ സാമ്പത്തികനില വിശകലനം ചെയ്യുന്ന നിർണായക രേഖയാണ് സാമ്പത്തിക സർവെ റിപ്പോർട്ട്.
അതേസമയം, തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ് സമ്മേളത്തിന് തുടക്കമായത്.
Next Story
Adjust Story Font
16

