Quantcast

അദാനി കേസ്; സ്വകാര്യ ബാങ്ക് അടക്കം 16 സ്ഥാപനങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ അന്വേഷിച്ച് ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഈ ഇടപാടുകളിൽ ഇഡിക്ക് സ്വന്തമായി കേസ് രജിസ്റ്റർ ചെയ്യാനാകില്ല. എന്നാൽ സെബി കുറ്റവിചാരണാ പരാതി നൽകിയാൽ ഇഡിക്ക് അന്വേഷണം നടത്താനാകും.

MediaOne Logo

Web Desk

  • Published:

    30 Aug 2023 11:59 AM GMT

gautam adani
X

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഷോട്ട്‌സെല്ലിങ്ങുമായി ബന്ധപ്പെട്ട കേസിൽ സ്വകാര്യ ബാങ്ക് അടക്കം 16 സ്ഥാപനങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ അന്വേഷിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇഡി വിപണി നിയന്ത്രണ അതോറ്റിറായ സെബിക്ക് കൈമാറി.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഈ ഇടപാടുകളിൽ ഇഡിക്ക് സ്വന്തമായി കേസ് രജിസ്റ്റർ ചെയ്യാനാകില്ല. എന്നാൽ സെബി കുറ്റവിചാരണാ പരാതി നൽകിയാൽ ഇഡിക്ക് അന്വേഷണം നടത്താനാകും.

എൻഫോഴ്‌സ്മൻറ് ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിദേശ നിക്ഷേപകരും ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ ഷോർട്ട് സെല്ലിങ് നടത്തി വൻ ലാഭം കൊയ്തത് കണ്ടെത്തിയത്. ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി കമ്പനികളുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വിപണി മൂല്യത്തിൽനിന്ന് 12 ലക്ഷം കോടി രൂപയാണ് അദാനിക്ക് നഷ്ടമായിരുന്നത്.

TAGS :

Next Story