Quantcast

മുസ്‌ലിം ലീഗ് എം.പി നവാസ് കനിയുമായി ബന്ധമുള്ള കൊറിയർ കമ്പനിയിൽ ഇ.ഡി റെയ്ഡ്

നവാസ് കനി സിറ്റിങ് എം.പിയായ രാമനാഥപുരത്ത് ഇത്തവണ മോദി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    14 March 2024 12:02 PM IST

ED raid on courier company linked to Muslim League MP Nawaz Kani
X

ചെന്നൈ: ചെന്നൈയിൽ എസ്.ടി കൊറിയർ കമ്പനിയുടെ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്. തമിഴ്‌നാട്ടിലെ ലീഗ് എം.പി നവാസ് കനിയുമായി ബന്ധമുള്ള കൊറിയർ കമ്പനിയാണ് ഇത്. രാമനാഥപുരത്തെ എം.പിയായ നവാസ് കനി ഇത്തവണയും ഇവിടെ മത്സരിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നവാസ് കനിയുമായി ബന്ധമുള്ള കമ്പനിയിൽ റെയ്ഡ് നടക്കുന്നത്. എസ്.ടി കൊറിയറിന്റെ ഹെഡ് ഓഫീസ് ഉൾപ്പെടെ 10 സ്ഥലങ്ങളിലാണ് റെയ്ഡ്.

TAGS :

Next Story