കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡൽഹിയിൽ ഫിറ്റ്ജീ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്
12,000ത്തോളം വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി അടുത്തിടെയാണ് ഒരു മുന്നറിയിപ്പും കൂടാതെ സ്ഥാപനം അടച്ചുപൂട്ടിയത്.

ന്യൂഡൽഹി: പ്രമുഖ എൻഡ്രൻസ് കോച്ചിങ് സ്ഥാപനമായ ഫിറ്റ്ജീയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ഡല്‍ഹിയിലെ വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്. സ്ഥാപനവുമായും ഉടമ ഡി.കെ ഗോയലുമായും ബന്ധപ്പെട്ട ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
12,000ത്തോളം വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി അടുത്തിടെയാണ് ഒരു മുന്നറിയിപ്പും കൂടാതെ സ്ഥാപനം അടച്ചുപൂട്ടിയത്. ഇതോടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ ഫീസായി അടച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ഥാപനം അടച്ചുപൂട്ടുന്ന വിവരം അറിയിക്കുകയോ അടച്ച പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് കബളിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പറഞ്ഞു.
മാതാപിതാക്കളുടെ പരാതികളിൽ നോയിഡ പൊലീസും ഡൽഹി പൊലീസും കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെ്യത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫിറ്റ്ജീ സ്ഥാപന ഉടമ ദിനേഷ് ഗോയലിനായുള്ള തിരച്ചില്‍ നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്നും തട്ടിയ പണം വ്യക്തിഗത നേട്ടങ്ങള്‍ക്കായി ചെലവഴിച്ചോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
വിവിധ മത്സര പരീക്ഷകള്‍ക്ക് കോച്ചിങ് നല്‍കുന്ന ഈ സ്ഥാപനത്തിന് രാജ്യത്തുടനീളം 73 കേന്ദ്രങ്ങളുണ്ട്. സാമ്പത്തിക പ്രതിന്ധിക്കിടെയാണ് കോച്ചിങ് സെന്ററുകള്‍ അടച്ചുപൂട്ടിയത്. എന്നാല്‍ മാനേജിങ് പാര്‍ട്ട്‌ണർമാരാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ഫിറ്റ്ജീയുടെ വാദം.
Adjust Story Font
16

