Quantcast

കേന്ദ്ര സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരുടെ വീട്ടിലാണ് ഇ.ഡി എത്തുന്നത്: പ്രിയങ്കാ ഗാന്ധി

അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക

MediaOne Logo

Web Desk

  • Published:

    5 Oct 2023 11:09 AM GMT

Priyanka Gandhi,ED raid, ED raids underway in Karnataka, West Bengal,Telangana and Tamil Nadu,latest national news,കേന്ദ്ര സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരുടെ വീട്ടിലാണ് ഇ.ഡി എത്തുന്നത്, ഇഡി റെയ്ഡിനെതിരെ പ്രിയങ്കാ ഗാന്ധി,
X

ന്യൂഡൽഹി: മോദി സർക്കാർ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കേന്ദ്ര സർക്കാറിനെതിരെ ശബ്ദമുയർത്തുന്നവരുടെ വീട്ടിലാണ് ഇഡി എത്തുന്നത്. അഴിമതിക്കാരായ ബി.ജെ.പി നേതാക്കളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രിയങ്ക ചോദിച്ചു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ബംഗാൾ, കർണാടക,തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇ.ഡിയുടെ വ്യാപക റെയ്ഡ് നടക്കുന്നത്. ബംഗാളിൽ മന്ത്രി രത്തിൻ ഘോഷിന്റെ വസതിയിൽ അടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നഗരസഭയിലെ നിയമന അഴിമതി ആരോപണത്തിലാണ് ഇഡിയുടെ നടപടി. ഹൈദരാബാദിലെ ബിആർഎസ് കേന്ദ്രങ്ങളിലും തമിഴ്‌നാട്ടിലെ ഡിഎംകെ എംപിയുടെ വീട്ടിലുമാണ് റെയ്ഡ്. കർണാടകയിൽ കോൺഗ്രസ് നേതാവ് മഞ്ജുനാഥ ഗൗഡയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.


TAGS :

Next Story