Quantcast

തെറ്റുപറ്റിയാല്‍ യു.പി കേരളമായി മാറുമെന്ന് യോഗി; എന്നാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്ന് തരൂരും

വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കാശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുള്ള യോഗിയുടെ പ്രസ്താവനയാണ് വിവാദമായത്

MediaOne Logo

Web Desk

  • Updated:

    2022-02-10 10:49:18.0

Published:

10 Feb 2022 10:36 AM GMT

തെറ്റുപറ്റിയാല്‍ യു.പി കേരളമായി മാറുമെന്ന് യോഗി; എന്നാല്‍ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്ന് തരൂരും
X

കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ വിവാദ പരാമർശത്തിനെതിരെ മറുപടിയുമായി കോൺഗ്രസ് എം.പി ശശി തരൂർ.

'യു.പി കേരളമായാൽ മികച്ച വിദ്യാഭ്യാസം ലഭിക്കും, കശ്മീരായാൽ പ്രകൃതി ഭംഗിയുണ്ടാവും, ബംഗാളായാൽ മികച്ച സംസ്‌കാരവുമുണ്ടാകും' തരൂർ ട്വിറ്ററിൽ കുറിച്ചു.

വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബി.ജെ.പിക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്നുള്ള യോഗിയുടെ പ്രസ്താവനയാണ് വിവാദമായത്. യോഗിയുടെ വിവാദ പരാമർശത്തിനെതിരെ നിരവധിപേർ രംഗത്ത് വന്നിരുന്നു.

യു.പി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു.പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു.പിയിലെ ജനങ്ങൾ ആ?ഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്.

ഉത്തർപ്രദേശിനോട് കേരളത്തെ പോലെയാകാൻ ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കുക. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും വി.ഡി ട്വീറ്റ് ചെയ്തു.

കേരളത്തിനെതിരായ യോഗിയുടെ പരാമർശത്തിന് മറുപടിയുമായി ആദ്യം രംഗത്തെത്തിയത് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്താണ്. ഉത്തർപ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് രാകേഷ് ടികായത് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താൻ സാധിക്കുമല്ലോയെന്നും അദ്ദേഹം യോഗിയെ പരിഹസിച്ചു.

TAGS :

Next Story