എളമരം കരീം സിഐടിയു ജനറൽ സെക്രട്ടറി
വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെ തെരഞ്ഞെടുത്തു. എളമരം കരീമാണ് ജനറൽ സെക്രട്ടറി. എം.സായ്ബാബുവാണ് ട്രഷറർ. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റുമാർ- തപൻ സെൻ, കെ.ഹേമലത, ടി.പി രാമകൃഷ്ണൻ, എ.സൗന്ദർരാജൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, അനാദി സാഹു, പി.നന്ദകുമാർ, ഡി.എൽ കാരാട്, മാലതി ചിത്തിബാബു, കെ.ചന്ദ്രൻപിള്ള, ബിഷ്ണു മഹാന്തി, ചുക്ക രാമുലു, ജി.ബേബിറാണി.
സെക്രട്ടറിമാർ- എസ്.ദേവ്‌റോയ്, കഷ്മിർ സിങ് ഠാക്കൂർ, ജി.സുകുമാരൻ, ഡി.ഡി രാമാനന്ദൻ, എ.ആർ സിന്ധു, എസ്.വരലക്ഷ്മി, മീനാക്ഷി സുന്ദരം, ഉഷ റാണി, മധുമിത ബന്ദോപാധ്യായ, ആർ.കരുമലായൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ.എൻ ഉമേഷ്, നരസിംഹ റാവു, ദീപ കെ. രാജൻ, ലളിത് മോഹൻ മിശ്ര, പലാദുഗു ഭാസ്‌കർ, കെ.എൻ ഗോപിനാഥ്, സിയവുൽ ആലം, ശങ്കർ ദത്ത, എസ്.കണ്ണൻ, ജിബൻ സാഹ, സുരേഖ
സ്ഥിരം ക്ഷണിതാക്കൾ- എ.കെ പദ്മനാഭൻ, മണിക് ദേ, എ.വി നാഗേശ്വര റാവു.
Adjust Story Font
16

