Quantcast

രാജ്യത്ത് 253 പാര്‍ട്ടികള്‍ ഇനിയില്ല; നിഷ്ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാനദണ്ഡങ്ങൾ പാലിക്കാത്ത 339 പാർട്ടികൾക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    15 Sep 2022 1:52 AM GMT

രാജ്യത്ത്  253 പാര്‍ട്ടികള്‍ ഇനിയില്ല; നിഷ്ക്രിയമായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡൽഹി: രാജ്യത്തെ 253 അനംഗീകൃത രജിസ്ട്രേഡ് പാർട്ടികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷക്രിയമായി പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത 339 രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ഇതിന് പുറമെ നിലവിലില്ലാത്ത 86 ആർ യു പി പികളെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചിഹ്നങ്ങളുടെ ഉത്തരവിന് (1968) കീഴിലുള്ള ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കാത്ത കാരണത്താൽ കമ്മീഷൻ ഒഴിവാക്കിയ പാർട്ടികളുടെ എണ്ണം 537 ആയി.2022 മെയ് 25 മുതലുള്ള കണക്കാണിത്.

ബിഹാർ, ഡൽഹി, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങിയ കമ്മീഷനാണ് പാർട്ടികൾക്കെതിരെ നടപടിയെടുത്തത്. നിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാർട്ടികൾ അവർക്ക് നൽകിയ കത്തിനോ നോട്ടിസിനോ മറുപടി നൽകിയിട്ടില്ല. ഒരു സംസ്ഥാനത്തിന്റെ പൊതുസഭയിലേക്കോ 2014, 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലടക്കം ഒന്നിലും മത്സരിക്കുകയും ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കമ്മീഷൻ അറിയിച്ചു. 14 എണ്ണം തമിഴ്നാട്ടിൽ നിന്നും 34 ഉത്തർപ്രദേശിൽ നിന്നും 33 എണ്ണം ഡൽഹിയിൽ നിന്നും 9 എണ്ണം തെലങ്കാനയിൽ നിന്നും 6 പാർട്ടികൾ കർണാടകയിൽ നിന്നുമുള്ളതാണ്.

തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കാനും വിശാല പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയുമാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story