Quantcast

ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസ് അടച്ചുപൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം

കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിലെ 200-ലധികം ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    17 Feb 2023 7:51 AM GMT

Twitter India office
X

ട്വിറ്റര്‍ ഇന്ത്യ ഓഫീസ്

ഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ മുംബൈ,ഡല്‍‌ഹി ഓഫീസുകള്‍ അടച്ചുപൂട്ടി. ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണത്തിനാണ് താഴിട്ടത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിര്‍ദേശം നല്‍കി. ചെലവ് ചുരുക്കലിന്‍റെ ഭാഗമായിട്ടാണ് ഈ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിലെ 200-ലധികം ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ബെംഗളൂരുവിലെ ഓഫീസ് പ്രവര്‍ത്തനം തുടരുന്നുണ്ട്. ഇന്ത്യയിലെ മാത്രമല്ല, വിവിധ രാജ്യങ്ങളിലെ ജീവനക്കാരെ ഇലോണ്‍ മസ്ക് പിരിച്ചുവിടുകയും ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. മസ്‌ക് ജീവനക്കാരെ പിരിച്ചുവിട്ടതുമുതൽ, പ്രവർത്തനങ്ങൾ നിലനിർത്താനും ഉള്ളടക്കം നിയന്ത്രിക്കാനും ട്വിറ്റർ ബുദ്ധിമുട്ടുകയാണ്.സുസ്ഥിരമാക്കാനും അതിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ വർഷാവസാനം വരെ തനിക്ക് വേണ്ടിവരുമെന്ന് മസ്‌ക് അടുത്തിടെ പ്രസ്താവിച്ചിരുന്നു.



ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ വലിയ മാറ്റങ്ങളാണ് മസ്ക് കമ്പനിയില്‍ വരുത്തിയത്. ഇതെല്ലാം വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തലപ്പത്തെ അഴിച്ചുപണിയോടെയാണ് മസ്ക് ട്വിറ്ററില്‍ തുടക്കം കുറിച്ചത്. സി.ഇ.ഒ. പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെയുള്ള ട്വിറ്ററിന്‍‌റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന പ്രധാനപ്പെട്ട നാല് ഉദ്യോഗസ്ഥരെത്തന്നെ മസ്ക് ആദ്യം പുറത്താക്കി. അധികസമയം ജോലിയെടുക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ട മസ്ക് പുതിയ തൊഴില്‍ സംസ്കാരം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തി. ഇതോടെ സമ്മര്‍ദത്തലായ ജീവനക്കാരില്‍ പലരും സ്വമേധയാ രാജിവെച്ചു. തുടര്‍ന്ന് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയും മസ്ക് വിവാദങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു.



TAGS :
Next Story