Quantcast

'അനിശ്ചിതത്വം അവസാനിപ്പിക്കാൻ സമയമായി'; ഗെഹ്‌ലോട്ടിനെതിരെ വീണ്ടും സച്ചിൻ പൈലറ്റ്

പാർട്ടിയിൽ വിമത നീക്കം നടത്തിയ അശോക് ഗെഹ്ലോട്ടിനും എം.എൽ.എമാർക്കും എതിരെ നടപടി എടുക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം.

MediaOne Logo

Web Desk

  • Published:

    2 Nov 2022 8:14 AM GMT

അനിശ്ചിതത്വം അവസാനിപ്പിക്കാൻ സമയമായി; ഗെഹ്‌ലോട്ടിനെതിരെ വീണ്ടും സച്ചിൻ പൈലറ്റ്
X

ജയ്പൂർ: അശോക് ഗെഹ്‌ലോട്ടിനെതിരെ പരസ്യ വിമർശനവുമായി വീണ്ടും സച്ചിൻ പൈലറ്റ്. പാർട്ടി നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സർക്കാറിനെ അപകടത്തിലാക്കിയ എം.എൽ.എമാർക്കെതിരെ നടപടി വേണം. രാജസ്ഥാൻ വിഷയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സമയമായെന്നും സച്ചിൻ പറഞ്ഞു.

പാർട്ടിയിൽ എല്ലാവർക്കും ഒരേ നിയമമാണ്. എത്രത്തോളം സീനിയറാണെന്നതിന് പ്രസക്തിയില്ല. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉചിതമായ നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, ഉടൻ തീരുമാനമെടുക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞതായും സച്ചിൽ പൈലറ്റ് പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗെഹ്‌ലോട്ടിനെ പരിഗണിച്ചതോടെയാണ് രാജസ്ഥാനിൽ പ്രശ്‌നങ്ങൾ വീണ്ടും രൂക്ഷമായത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയായാൽ രാജിവെക്കുമെന്ന് ഗെഹ്‌ലോട്ട് പക്ഷത്തെ എം.എൽ.എമാർ ഭീഷണി ഉയർത്തിയതോടെ ഹൈക്കമാന്റ് പിൻമാറുകയായിരുന്നു. താൻ മുഖ്യമന്ത്രി ആവാതിരിക്കാൻ ഗെഹ്‌ലോട്ട് നടത്തിയ നാടകമാണ് ഈ വിമത നീക്കമെന്നാണ് സച്ചിന്റെ പൈലറ്റിന്റെ ആരോപണം.

TAGS :

Next Story