Quantcast

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തുനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    2 July 2021 12:04 PM IST

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി അധ്യാപകന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
X

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി പ്രോജക്ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണെന്ന് തിരിച്ചറിഞ്ഞു. വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തുനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.

പതിനൊന്ന് പേജുള്ള ആത്മഹത്യാ കുറിപ്പാണ് മരിച്ച ഉണ്ണികൃഷ്ണന്‍ നായരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദം മൂലം ഉണ്ണികൃഷ്ണന്‍ നായര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മദ്രാസ് ഐ.ഐ.ടിയിലെ പ്രോജക്ട് കോ ഓര്‍ഡിനേറ്ററായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നായര്‍.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രായപേട്ട ഗവ. ആശുപത്രിയിലേയ്ക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story