Quantcast

ഭീമകൊറേഗാവ് കേസ്: ഫാ. സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ രേഖകൾ ചമച്ചതായി റിപ്പോർട്ട്

യുഎസ് ഫോറൻസിക് സ്ഥാപനമായ ആഴ്‌സണൽ കൺസൾട്ടിംഗാണ് നിർണായക വിവരം പുറത്ത് വിട്ടത്

MediaOne Logo

Web Desk

  • Updated:

    2022-12-13 14:57:08.0

Published:

13 Dec 2022 1:57 PM GMT

ഭീമകൊറേഗാവ് കേസ്: ഫാ. സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ രേഖകൾ ചമച്ചതായി റിപ്പോർട്ട്
X

ന്യൂഡല്‍ഹി: ഭീമകൊറേഗാവ് കേസിൽ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ വ്യാജ രേഖകൾ ചമച്ചതായി റിപ്പോർട്ട്. സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ ഉണ്ടായിരുന്നത് 44 വ്യാജരേഖകളാണെന്നാണ് കണ്ടെത്തിയത്. യു എസ് ഫോറൻസിക് സ്ഥാപനമായ ആഴ്‌സണൽ കൺസൾട്ടിംഗിന്റേതാണ് കണ്ടെത്തൽ.

സ്റ്റാൻ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിൽ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ആശയവിനിമയം നടത്തിയെന്നായിരുന്നു എൻ.ഐ.എ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2014 മുതൽ സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ് അജ്ഞാതർ ഹാക്ക് ചെയ്തിരുന്നു എന്നും ഇങ്ങനെയാണ് മാവോയിസ്റ്റ് കത്തുകളടക്കം ഉൾപെടുത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.

തീവ്രവാദ ബന്ധമാരോപിച്ച് 2020ൽ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കസ്റ്റഡിയിലിരിക്കെ സ്റ്റാൻ സ്വാമി മരിച്ചു. എന്നാല്‍ സ്റ്റാൻ സ്വാമിയുടെ അഭിഭാഷകർ ആഴ്‌സണൽ കൺസൾട്ടിംഗിനെ അന്വേഷണത്തിനായി സമീപിക്കുകയായിരുന്നു.

TAGS :

Next Story