Quantcast

അനധികൃത സ്വത്ത് സമ്പാദനം: ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയ്ക്ക് 4 വർഷം തടവ്

ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.

MediaOne Logo

Web Desk

  • Published:

    27 May 2022 10:37 AM GMT

അനധികൃത സ്വത്ത് സമ്പാദനം: ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയ്ക്ക് 4 വർഷം തടവ്
X

ഡല്‍ഹി: ഹരിയാന മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താലയ്ക്ക് നാലു വർഷം തടവ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. 50 ലക്ഷം രൂപ പിഴയും വിധിച്ചു.

1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഓം പ്രകാശ് ചൗത്താല അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കുടുംബാംഗങ്ങളോടൊപ്പം ചേർന്ന് 1,467 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്നാണ് കേസ്. വിദേശ നിക്ഷേപത്തിന് പുറമെ ആയിരക്കണക്കിന് ഏക്കർ ഭൂമി, മൾട്ടി കോംപ്ലക്‌സുകൾ, ഹോട്ടലുകൾ, ഫാം ഹൗസുകൾ, ബിസിനസ് ഏജൻസികൾ, പെട്രോൾ പമ്പുകൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപം നടത്തിയതായി എഫ്‌.ഐ.ആറില്‍ പറയുന്നു.

ഓം പ്രകാശ് ചൗത്താലയുടെ മക്കൾ അഭയ് സിംഗ് ചൗത്താലയും അജയ് സിംഗ് ചൗത്താലയും മറ്റ് കുടുംബങ്ങളും വെവ്വേറെ വിചാരണ നേരിടുകയാണ്. ഇന്ത്യൻ നാഷണൽ ലോക്ദളിന്‍റെ മുൻ മുഖ്യമന്ത്രിയാണ് ഓം പ്രകാശ് ചൌത്താല.

Summary- Ex-Haryana CM Om Prakash Chautala sentenced to 4 years jail in disproportionate assets case

TAGS :

Next Story