Quantcast

'ഗുഹയിൽ നിന്നും കണ്ടെത്തിയതിന് ശേഷം അവരെ കണ്ടിരുന്നു, കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ നിന സമ്മതിച്ചില്ല'; റഷ്യൻ യുവതിയുടെ മുൻ പങ്കാളി

താനും തന്‍റെ മുൻ പങ്കാളിയായ നീന കുറ്റിനയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഡ്രോർ ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-17 06:09:59.0

Published:

17 July 2025 11:38 AM IST

ഗുഹയിൽ നിന്നും കണ്ടെത്തിയതിന് ശേഷം അവരെ കണ്ടിരുന്നു, കുട്ടികളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ നിന സമ്മതിച്ചില്ല; റഷ്യൻ യുവതിയുടെ മുൻ പങ്കാളി
X

ഡൽഹി: കര്‍ണാടകയിലെ ഗോകര്‍ണത്തെ ഗുഹയിൽ 40 വയസുള്ള റഷ്യൻ സ്ത്രീയെയും ആറും നാലും വയസുള്ള രണ്ട് പെൺമക്കളെയും കണ്ടെത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് യുവതിയുടെ മുൻപങ്കാളിയാണെന്ന് അവകാശപ്പെടുന്ന ഇസ്രായേലി പൗരൻ അറിയിച്ചു. ഇവരെ ഇന്ത്യയിൽ നാടുകടത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

താനും തന്‍റെ മുൻ പങ്കാളിയായ നീന കുറ്റിനയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഡ്രോർ ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. ആദ്യം ഗോവയിലാണ് തങ്ങൾ താമസിച്ചിരുന്നത്. എന്നാൽ മാസങ്ങൾക്ക് മുന്‍പ് തന്നെ അറിയിക്കാതെയാണ് മക്കളായ പ്രേമയെയും അമയെയും കൂട്ടി ഗോവ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 11 ന് പതിവ് പൊലീസ് പട്രോളിംഗിനിടെയാണ് ഗോകർണയിലെ രാമതീർത്ഥ കുന്നുകളിലെ ഒരു ഗുഹയിൽ ഒറ്റപ്പെട്ട നിലയിൽ മൂന്ന് പേരെയും കണ്ടെത്തിയത്. "അവർ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു," ബുധനാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. അവരുമായി ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് താൻ പൊലീസിൽ പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.


എട്ട് വർഷങ്ങൾക്ക് മുമ്പ് ഗോവയിൽ വെച്ച് കുറ്റിനയെ കണ്ടുമുട്ടിയതെന്ന് ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. ആ സമയത്ത് ഇന്ത്യയിലും പിന്നീട് യുക്രൈനിലും ഒരുമിച്ച് താമസിച്ച ശേഷം അവർ വേർപിരിയുകയായിരുന്നു. "ഞങ്ങൾ ഏഴ് മാസം ഇന്ത്യയിൽ ഒരുമിച്ച് ചെലവഴിച്ചു, പിന്നീട് കൂടുതൽ സമയം യുക്രൈനിലാണ് ഉണ്ടായിരുന്നത്," അദ്ദേഹം വിശദീകരിച്ചു. നിനയുമായി വേർപിരിഞ്ഞതിനുശേഷം, തന്‍റെ പെൺമക്കളുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞ നാല് വർഷമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്ന് ഗോൾഡ്‌സ്റ്റൈൻ പറയുന്നു. ഈ സമയത്ത് അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായം നൽകിയിരുന്നു. നിനക്ക് ആവശ്യമുള്ളതെല്ലാം കൊടുത്തിട്ടുണ്ട്. ഗുഹയിൽ നിന്നും കണ്ടെത്തിയതിന് ശേഷവും താൻ അവരെ സന്ദര്‍ശിച്ചിരുന്നതായി പിതാവ് അവകാശപ്പെട്ടു. പക്ഷേ കുറ്റിന കുട്ടികളെ കാണാൻ സമ്മതിച്ചില്ല. മക്കളോടൊപ്പം ചെലവഴിക്കാൻ നിന അനുവദിച്ചില്ലെന്നും പരുഷമായിട്ടാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.

നാടുകടത്തൽ സാധ്യതയെക്കുറിച്ച് പ്രതികരിച്ച ഗോൾഡ്‌സ്റ്റൈൻ, കുട്ടികളെ റഷ്യയിലേക്ക് അയയ്ക്കുന്നതിൽ തനിക്ക് അതിയായ ആശങ്കയുണ്ടെന്നും അത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. "അവരെ അവിടേക്ക് കൊണ്ടുപോകുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും," അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

താൻ യോഗയും ഹിന്ദു ആചാരങ്ങളും പിന്തുടരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ നിന പൊലീസിനോട് പറഞ്ഞിരുന്നു. ബിസിനസ് വിസ കാലാവധി കഴിഞ്ഞും 2017 മുതൽ നിന ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. എന്നാൽ നിന ഇത് നിഷേധിച്ചിരുന്നു. "ഞങ്ങളുടെ കൈവശം സാധുവായ വിസയില്ല, അതിന്‍റെ കാലാവധി കഴിഞ്ഞു. പക്ഷേ അത് കുറച്ച് കാലം മുമ്പായിരുന്നു, 2017 ന് ശേഷം ഞങ്ങൾ ഇതിനകം നാല് രാജ്യങ്ങളിലായിരുന്നു, പിന്നീട് തിരിച്ചെത്തി," നിന തിങ്കളാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മാത്രമല്ല ഗുഹാവാസത്തിനെ അവര്‍ ന്യായീകരിക്കുകയും ചെയ്തു. "ഞങ്ങളെക്കുറിച്ച് ടിവിയിൽ കാണിക്കുന്നതെല്ലാം തെറ്റാണ്. ഞങ്ങളുടെ ജീവിതം മുമ്പ് എത്ര വൃത്തിയുള്ളതും സന്തോഷകരവുമായിരുന്നു എന്ന് കാണിക്കുന്ന വീഡിയോകളും ഫോട്ടോകളും എന്‍റെ പക്കലുണ്ട്," അവർ ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു.

TAGS :

Next Story