Quantcast

ഭാരത് ജോഡോ യാത്രയില്‍ ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും

രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് തുടങ്ങിയ യാത്രക്കിടെ രാഹുലും രഘുറാമും ചര്‍ച്ച നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 Dec 2022 6:03 AM GMT

ഭാരത് ജോഡോ യാത്രയില്‍  ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും
X

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണി ചേര്‍ന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും. രാവിലെയാണ് രഘുറാം യാത്രക്കൊപ്പം ചേര്‍ന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിൽ നിന്ന് തുടങ്ങിയ യാത്രക്കിടെ രാഹുലും രഘുറാമും ചര്‍ച്ച നടത്തുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.

''#ഭാരത് ജോഡോ യാത്രയില്‍ ആർ.ബി.ഐ മുന്‍ ഗവർണർ രഘുറാം രാജനും രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്നു.വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാൻ നിലകൊള്ളുന്നവരുടെ എണ്ണം വർധിക്കുന്നത് ഞങ്ങള്‍ വിജയിക്കുമെന്ന് തെളിയിക്കുന്നു'' കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. രഘുറാം അടുത്ത മന്‍മോഹന്‍ സിംഗായി സ്വയം സങ്കല്‍പിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ''രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. അടുത്ത മൻമോഹൻ സിംഗാണെന്ന് അദ്ദേഹം സ്വയം കരുതുന്നു.ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം അവജ്ഞയോടെ തള്ളിക്കളയണം.ഇത് അവസരവാദപരമാണ്'' ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. ആക്ടിവിസ്റ്റ് മേധാ പട്കർ, സ്വയം പ്രഖ്യാപിത ആൾദൈവം നാംദേവ് ദാസ് ത്യാഗി (കമ്പ്യൂട്ടർ ബാബ ), നടി സ്വര ഭാസ്‌കർ, ബോക്‌സർ വിജേന്ദർ സിംഗ് എന്നിവർ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story