ആർബിഐ മുൻ ഗവർണർ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി
നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ കാലാവധിയും ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.

ന്യൂഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു വിജ്ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം.
നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ കാലാവധിയും ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നീതി ആയോഗ് സിഇഒയെ നിയമിച്ചത്.
2018 ഡിസംബർ 12നാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായ്. 2024ലാണ് അദ്ദേഹം പദവിയൊഴിഞ്ഞത്.
Next Story
Adjust Story Font
16

