Quantcast

ഡൽഹിയിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ

70 അംഗ സഭയിൽ 36 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്

MediaOne Logo

Web Desk

  • Published:

    5 Feb 2025 7:08 PM IST

Delhi Election 2025
X

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ബിജെപിക്ക് 35 മുതൽ അൻപത് വരെ സീറ്റുകളെന്ന് പ്രവചിക്കുകയാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും.

ജെവിസി എക്‌സിറ്റ്‌പോൾ പ്രകാരം ബിജെപി 39മുതൽ 45 സീറ്റുകൾ വരെ നേടുമ്പോൾ എഎപി 22നും 31നും ഇടയിൽ ഒതുങ്ങുമെന്നും കോൺഗ്രസ് ഒരു സീറ്റുവരെ സ്വന്തമാക്കുമെന്നാണ്.

ചാണക്യ സ്ട്രാറ്റജി പ്രകാരം എഎപി 25മുതൽ 28വരെയും ബിജെപി 39മുതൽ 44 വരെയും കോൺഗ്രസ് രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെയും നേടും എന്നാണ്. പുറത്തുവന്ന എക്‌സിറ്റ്‌പോൾ ഫലങ്ങളിലെല്ലാം കോൺഗ്രസിന് അംഗമുണ്ടാകുമെന്ന് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സംപൂജ്യരായിരുന്നു.

എന്നാൽ മാട്രിസ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രകാരം എഎപി 32മുതൽ 37 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നുണ്ട്. ബിജെപി 35 മുതൽ 40 വരെയും കോൺഗ്രസ് ഒരു സീറ്റ് നേടുമെന്നുമാണ്.

70 അംഗ സഭയിൽ 36 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍, അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം 57.70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 70 സീറ്റുകളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

TAGS :

Next Story