Quantcast

ഡൽഹി രോഹിണിയിലെ സിആർപിഎഫ്‌ സ്‌കൂളിന് സമീപം സ്ഫോടനം; വാഹനങ്ങളുടെ ചില്ലുകൾ തകർന്നു

അടുത്തുള്ള കടയിലെ എല്‍പിജി സിലണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് സൂചന. അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-10-20 07:41:43.0

Published:

20 Oct 2024 1:10 PM IST

delhi blast
X

ന്യൂഡല്‍ഹി: ഡൽഹിയിലെ രോഹിണി പ്രശാന്ത് വിഹാറിൽ സ്ഫോടനം. സിആർപിഎഫ് സ്കൂ‌ളിന് പുറത്തെ പൊട്ടിത്തെറിയിൽ സമീപത്തെ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു.

അടുത്തുള്ള കടയിലെ എല്‍പിജി സിലണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് സൂചന. അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും, എന്‍എസ്ജി ഇന്റലിജിൻസ് വിഭാഗങ്ങളും പരിശോധന നടത്തി.

എന്‍ഐഎ സംഘത്തിന്റെ പരിശോധന തുടരുകയാണ്. അടച്ചിട്ട കടകൾക്കും അപകടത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

TAGS :

Next Story