ഇറാൻ-ഇസ്രായേൽ സംഘര്‍ഷം; ഗൾഫ് രാജ്യങ്ങളുമായി സംസാരിച്ച് എസ്.ജയശങ്കര്‍
ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് തെൽ അവീവിലുള്ള ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു

ഡൽഹി: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‍ശങ്കർ ഇന്നലെ നിരവധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഹമന്ത്രിമാരുമായി ചർച്ച നടത്തി. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം ലഘൂകരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഗൾഫിലെ സാഹചര്യത്തെക്കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ-നഹ്യാനുമായി ജയശങ്കര്‍ ചർച്ച ചെയ്തു.
വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ജയ്‍ശങ്കർ കുറിച്ചു.ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമത്തിനായുള്ള യുഎഇ സഹമന്ത്രിയുടെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു.
ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് തെൽ അവീവിലുള്ള ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നുണ്ട് .
ഇസ്രായേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഹോം ഫ്രണ്ട് കമാൻഡിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്ത നിർദേശങ്ങൾ പതിവായി പരിശോധിക്കാനും നിയുക്ത ഷെൽട്ടറുകൾക്ക് സമീപം തുടരാനും, അവരുടെ വസതിയിലോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങൾ തേടാനും പൗരന്മാരോട് നിർദേശിച്ചു. പ്രാദേശിക വാർത്തകൾ, ഔദ്യോഗിക പ്രഖ്യാപനങ്ങൾ, അടിയന്തര മുന്നറിയിപ്പുകൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
സംഘര്‍ഷം രൂക്ഷമാവുകയും കൂടുതൽ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇന്ത്യൻ പൗരൻമാര്‍ക്ക് അപ്ഡേറ്റുകൾ നൽകുന്നത് തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ 24x7 ഹെൽപ്പ്‌ലൈനിൽ +972-54-7520711 എന്ന നമ്പറിലോ [cons1.telaviv@mea.gov.in] (mailto:cons1.telaviv@mea.gov.in) എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.
Just spoke to Prince Faisal bin Farhan Al Saud, FM of Saudi Arabia. Exchanged views on the ongoing situation in the Gulf. Underlined India’s stakes in regional peace and stability and in the welfare of Indian community. @FaisalbinFarhan
— Dr. S. Jaishankar (@DrSJaishankar) February 28, 2026
Adjust Story Font
16

