Quantcast

ട്രെയിൻ യാത്രക്കാർക്ക് പണി വരുന്നു; പരിധിക്ക് മുകളിൽ ലഗേജ് കൈവശം വച്ചാൽ അധിക ചാർജ്

യാത്രക്കാർക്ക് ഇരട്ടി പ്രഹരം നൽകി ഇന്ത്യൻ റെയിൽവേ

MediaOne Logo

Web Desk

  • Published:

    22 Dec 2025 10:16 PM IST

ട്രെയിൻ യാത്രക്കാർക്ക് പണി വരുന്നു; പരിധിക്ക് മുകളിൽ ലഗേജ് കൈവശം വച്ചാൽ അധിക ചാർജ്
X

ന്യൂഡൽഹി: യാത്രക്കാർക്ക് ഇരട്ടി പ്രഹരം നൽകി ഇന്ത്യൻ റെയിൽവേ. ഒരു വശത്ത് ദീർഘദൂര ട്രെയിനുകളുടെ നിരക്ക് വർധിപ്പിക്കുമ്പോൾ മറുവശത്ത് നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ അധിക ചാർജ് ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.

ഡിസംബർ 26 മുതലാണ് ഇന്ത്യൻ റെയിൽവേ യാത്ര നിരക്ക് വർധിപ്പിക്കുക. ജനറൽ ക്ലാസിൽ 215 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് ഒരു പൈസയും സ്ലീപ്പർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എല്ലാ എസി ക്ലാസുകളിലും കിലോമീറ്ററിന് രണ്ട് പൈസയും വർധിപ്പിക്കും. അതായത് 500 കിലോമീറ്റർ സ്ലീപ്പർ യാത്രയ്ക്ക് ഏകദേശം 10 രൂപ അധികം കൊടുക്കേണ്ടി വരും.

അതേസമയം, വിമാനങ്ങളിലെന്നപോലെ ട്രെയിനുകളിലും നിശ്ചിത പരിധിയേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിൽ നിശ്ചിത ഭാരത്തിൽ കൂടുതൽ കൊണ്ടുപോകുന്നത് സഹയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയിൽവേയുടെ ന്യായം. ഇതിന് അധിക ചാർജ് ഈടാക്കും.

രണ്ടാം ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോഗ്രാം ലഗേജ് സൗജന്യമായും 70 കിലോഗ്രാം വരെ അധിക ചാർജ് നൽകിയും കൊണ്ടുപോകാൻ അനുവാദമുണ്ട്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് സൗജന്യമായി 40 കിലോഗ്രാം സൗജന്യമായും 80 കിലോഗ്രാം ചാർജ് നൽകിയും കൊണ്ടുപോകാം. എസി 3 ടയർ അല്ലെങ്കിൽ ചെയർ കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസ് അനുവദിച്ചിട്ടുണ്ട്. ഇത് പരമാവധി പരിധി കൂടിയാണ്.

ഫസ്റ്റ് ക്ലാസ്, എസി 2 ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം ലഗേജ് സൗജന്യമായും പരമാവധി പരിധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാൻ അനുവാദമുണ്ട്. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ ചാർജ് ഈടാക്കിയും കൊണ്ടുപോകാം.

TAGS :

Next Story