Quantcast

'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ'യെന്ന് അച്ചടി; ഗുജറാത്തിൽ ആംബുലൻസിൽ കൊണ്ടുവന്ന 25.80 കോടിയുടെ വ്യാജനോട്ടുകൾ പിടികൂടി

ആംബുലൻസിന്റെ ഒരു ഭാഗത്ത് ദിക്‌രി എഡ്യുക്കേഷൻ ട്രസ്റ്റ് മോടാവാഡാല, സൂറത്ത് എന്നും മറുവശത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിരുന്നത്

MediaOne Logo

Web Desk

  • Published:

    30 Sep 2022 11:09 AM GMT

റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യയെന്ന് അച്ചടി; ഗുജറാത്തിൽ ആംബുലൻസിൽ കൊണ്ടുവന്ന 25.80 കോടിയുടെ വ്യാജനോട്ടുകൾ പിടികൂടി
X

സൂറത്ത്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെന്നതിന് പകരം 'റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ'എന്ന് അച്ചടിച്ച 25.80 കോടി രൂപയുടെ വ്യാജനോട്ടുകൾ ഗുജറാത്തിൽ പിടികൂടി. ആംബുലൻസിൽ കൊണ്ടുവന്ന 2000 രൂപയുടെ 1290 പാക്കറ്റുകളുള്ള ആറു പെട്ടികളാണ് പിടികൂടിയത്. കാംരേജ് പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഹമ്മദാബാദ് -മുംബൈ റോഡിൽ വെച്ചാണ് വ്യാഴാഴ്ച പരിശോധന നടന്നതെന്നും ഡ്രൈവറെ ചോദ്യം ചെയ്യുകയും വാഹനം പരിശോധിക്കുകയും ചെയ്തതോടെയാണ് പണം കണ്ടെത്തിയതെന്ന് റൂറൽ എസ്.പി ഹിതേഷ് ജോയ്‌സർ പറഞ്ഞു.

ആംബുലൻസിന്റെ ഒരു ഭാഗത്ത് ദിക്‌രി എഡ്യുക്കേഷൻ ട്രസ്റ്റ് മോടാവാഡാല, സൂറത്ത് എന്നും മറുവശത്ത് ഗോ മാതാ രാഷ്ട്ര മാതാ എന്നുമാണ് എഴുതിയിരുന്നത്.

Fake notes of Rs 25.80 crore printed with 'Reverse Bank of India' seized in Gujarat.

TAGS :

Next Story