Quantcast

യു.പി ജയിലിലുള്ള മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ കാണാന്‍ പോയ ബന്ധുക്കള്‍ അറസ്റ്റിൽ

സ്ത്രീകളെയും കുട്ടികളെയുമാണ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    30 Sep 2021 2:21 AM GMT

യു.പി ജയിലിലുള്ള മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ കാണാന്‍ പോയ ബന്ധുക്കള്‍ അറസ്റ്റിൽ
X

ഉത്തര്‍പ്രദേശിലെ ജയിലിൽ കഴിയുന്ന മലയാളികളായ പോപുലർ ഫ്രണ്ട് പ്രവർത്തകരെ സന്ദർശിക്കാൻ എത്തിയ കുടുംബാംഗങ്ങൾ അറസ്റ്റിൽ. അൻഷാദ് ബദറുദ്ദീൻ, ഫിറോസ് എന്നിവരെ സന്ദർശിക്കാൻ എത്തിയവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അൻഷാദിന്‍റെ മാതാവ് നസീമ, ഭാര്യ മുഹ്സിന, ഏഴ് വയസുള്ള മകൻ അതിഫ് മുഹമ്മദ്‌, ഫിറോസിന്റെ മാതാവ് ഹലീമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ യു.പിയിലേക്ക് പോയത്. ആദ്യ ദിവസം സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു. രണ്ടാം ദിവസം വീണ്ടും സന്ദര്‍ശനത്തിന് അനുമതി തേടിയപ്പോഴാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുത്തത്

സ്ത്രീകളെയും കുട്ടികളെയും കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. തടവിലാക്കപ്പെട്ടവരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കാതിരിക്കുന്നതും കാണാനെത്തിയവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നതും അന്യായമാണെന്ന് പോപുലര്‍ ഫ്രണ്ട് പ്രസ്താവനയില്‍ അറിയിച്ചു.

സംഘടനാ പ്രവർത്തനങ്ങൾക്കായി യു.പിയിൽ യാത്ര ചെയ്യുമ്പോൾ ഈ വർഷം ഫെബ്രുവരി 11നാണ് അൻഷാദ് ബദറുദ്ദീനും ഫിറോസും അറസ്റ്റിലായത്. സ്ഫോടകവസ്തുക്കളും ആയുധങ്ങളും കൈവശം വെച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. യുപിഎടിഎസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

TAGS :

Next Story