Quantcast

ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ച്; പി കൃഷ്ണപ്രസാദുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദനം

സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-04 08:50:26.0

Published:

4 Oct 2021 2:15 PM IST

ഡല്‍ഹിയിലെ കര്‍ഷക മാര്‍ച്ച്; പി കൃഷ്ണപ്രസാദുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദനം
X

ഡല്‍ഹിയിലെ യുപി ഭവനിലേക്ക് കിസാന്‍ സഭ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കിസാന്‍ സഭാ നേതാവ് പി കൃഷ്ണപ്രസാദിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. വലിച്ചിഴച്ചാണ് അദ്ദേഹത്തെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.സ്ത്രീകളുള്‍പ്പെടെ നിരവധി കിസാന്‍ സഭാ നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

യുപിയില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. നേരത്തേ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടാവുകയും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സംഘര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് രാവിലെ മുതല്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെ യുപി ഭവനിലേക്ക് മാര്‍ച്ചുമായെത്തുന്നത്.

TAGS :

Next Story