Quantcast

''സംഘ്പരിവാർ ആദ്യം ലക്ഷ്യമിട്ടത് മുസ്‌ലിംകളെ ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് പിന്നീട്''; ഫാദർ ജോൺസൺ തേക്കടയേൽ

മുസ്‌ലിം ​വിഭാ​​ഗത്തിനു നേരെ ആക്രമണം നടത്താൻ ​ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു എന്നും ഫാദർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-24 06:13:34.0

Published:

24 July 2023 5:45 AM GMT

സംഘ്പരിവാർ ആദ്യം ലക്ഷ്യമിട്ടത് മുസ്‌ലിംകളെ ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് പിന്നീട്; ഫാദർ ജോൺസൺ തേക്കടയേൽ
X

സംഘപരിവാർ ആദ്യം ലക്ഷ്യമിട്ടത് മുസ്‌ലിംകളെ ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് പിന്നീടെന്ന് മണിപ്പൂർ സമാധാന ദൗത്യവുമായി പോയ ഫാദർ ജോൺസൺ തേക്കടയേൽ മീഡിയവണ്ണിനോട് പറഞ്ഞു. മുസ്‌ലിം ​വിഭാ​​ഗത്തിനു നേരെ ആക്രമണം നടത്താൻ ​ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു എന്നും ഫാദർ പറഞ്ഞു.

മെയ്തി വിഭാ​ഗവും കുക്കി വിഭാ​ഗവും തമ്മിലുളള സംഘർഷം എന്നാണ് പറയുന്നത്. എന്നാൽ മെയ്തി വി​ഭാ​ഗത്തിൽ പെട്ടവർ ​ഗോത്രവി​ഭാ​ഗങ്ങൾ അല്ല. സന മഹിസ്സം, ഹെെന്ദവ മതം, മെയ്തി ക്രിസ്ത്യൻ മെയ്തി മുസ്‌ലിം വിഭാ​ഗങ്ങളും അവിടെയുണ്ട്. അവർ ​ഗോത്രവി​ഭാ​ഗങ്ങളല്ല. വംശീയ ഉൻമൂലനത്തിനു വേണ്ടിയുളളതാണ് എന്ന് പറയുമ്പോൾ മെയ്തികളും കുക്കികളും തമ്മിൽ മുമ്പ് കലാപമൊന്നും നടന്നിട്ടില്ല. അതിന്റെ ആവിശ്യം അവിടെ ഇല്ലെന്നും ഫാദർ പറഞ്ഞു.

ജൂൺ എട്ടിന് അവർ അവിടെ കലാപമുണ്ടാക്കാനാണ് ആ​ദ്യം പദ്ധതിയിട്ടിരുന്നത്. അത് മുസ്‌ലിം സഹോദരങ്ങൾക്ക് നേരെ ആയിരുന്നു. പക്ഷേ അതിനു മുൻപേ അവർ ചില മാറ്റങ്ങൾ വരുത്തി ആ മേഖല കെെയ്യടക്കാനുളള നീക്കമാണ് നടത്തിയത്. മുസ്‌ലിം ​വിഭാ​​ഗത്തിനു നേരെ ആക്രമണം നടത്താൻ ​ദേശീയ തലത്തിൽ നടന്ന തീരുമാനമായിരുന്നു. മുഖ്യമന്ത്രി ബിരേൻ സിം​ഗ്, മഹാരാജൻ എന്ന് വിളിക്കുന്ന എംപിയും നേതൃത്വം നൽകുന്ന അരമ്പായി താങ്കോൾ വി​​ഭാ​ഗം, പ്രമോദ് സിം​ഗ് എന്ന വ്യക്തി നേതൃത്വം നൽകുന്ന മെയ്തി ലീപൂൺ വിഭാ​ഗം എന്നീ രണ്ട് കൂട്ടരാണ് പ്രധാനമായും കലാപത്തിൽ ഉളളത്.

‍24 മണിക്കൂറിനുളളിൽ കമാന്റോസിന്റെ യൂണിഫോം 5,000 ത്തോളം അരമ്പായി താങ്കോൾ പ്രവർത്തകർക്ക് ലഭിച്ചു. കൂടാതെ പോലിസുകാരുടെ കെെയിലുളള ആയുധങ്ങളും ഇവർക്ക് ലഭിച്ചു. ഇതെല്ലാം കലാപകാരികൾക്ക് വേണ്ട സഹായങ്ങൾ ഭരണകൂടത്തിന്റെയും പോലിസ് മേധാവികളുടെയും ​ഭാ​ഗത്തു നിന്ന് കിട്ടുന്നുണ്ട് എന്നതിന് തെളിവുകളാണെന്ന് ഫാദർ കൂട്ടിചേർത്തു.

കുക്കി സ്ത്രീകളോട് വളരെ ക്രൂരമായിട്ടാണ് അരമ്പായി താങ്കോൾ, മെയ്തി ലീപൂൺ പ്രവർത്തകർ ചെയ്തത്. 22, 24 വയസ്സുളള കാർ വാഷ് ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ കലാപം പൊട്ടിപുറപ്പെട്ട ​​ദിവസം പുലർച്ചെ സംരക്ഷണം കിട്ടുമെന്ന് കരുതി അവരുടെ ഉടമയുടെ അടുത്ത് ചെന്നു. എന്നാൽ ആ വീട്ടുകാർ പെൺകുട്ടികളെ കലാപകാരികളായ ചെറുപ്പകാർക്ക് മുൻപിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു. കൂട്ടബലാത്സ​ഗം ചെയ്തു എന്ന് മാത്രമല്ല സ്വകാര്യ ഭാ​ഗങ്ങളിൽ ഉപദ്രവിക്കുകയും ചെയ്തു. ചുരാചന്ദ്പൂർ ലാംക മെഡിക്കൽ കോളേജിലാണ് ആ ശരീരങ്ങൾ. കൂടാതെ 112 ബോഡികൾ സംസ്കരിക്കാതെ ഇപ്പോഴും അവിടെ ഉണ്ട്.

'മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വാർത്ത ആയിരുന്നല്ലോ സ്ത്രീകളെ ന​ഗ്നരാക്കി നടത്തിയ സംഭവം. ആ ​ഗ്രാമത്തിൽ ഞാൻ പോയിട്ടുണ്ട്. അവിടെ വെന്തു മരിച്ച ഏഴ് പേരുടെ ശരീരം പട്ടികൾ തിന്നു'- ഫാദർ ജോൺസൺ പറഞ്ഞു.


TAGS :

Next Story